അനുബന്ധ വാര്‍ത്തകള്‍
- Ravindra Jadeja: സെഞ്ചുറിയടിക്കാന്‍ വേണ്ടി ആ പാവത്തിനെ റണ്‍ഔട്ടാക്കി ! ജഡേജയെ വിമര്‍ശിച്ച് ആരാധകര്‍
- India vs England, 3rd Test, Day 1: രോഹിത്തിനും ജഡേജയ്ക്കും സെഞ്ചുറി, തിളങ്ങി സര്‍ഫ്രാസും; രാജ്‌കോട്ടില്‍ ഇന്ത്യ ശക്തമായ നിലയില്‍
- India vs England, 3rd Test: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നാളെ മുതല്‍
- KL Rahul: മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് രാഹുല്‍ പുറത്ത് ! പകരം ദേവ്ദത്ത് പടിക്കല്‍
- India vs England, 2nd Test: വിശാഖപട്ടണത്ത് ഇന്ന് തീ പാറും; ഇംഗ്ലണ്ട് അനായാസം ജയിക്കുമോ?
India vs England, 3rd Test: അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്, രാജ്‌കോട്ടില്‍ ശക്തമായ നിലയില്‍
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 445 ന് ഓള്‍ഔട്ട് ആകുകയായിരുന്നു
IND vs ENG 3rd Test
India vs England, 3rd test: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 445 പിന്തുടരുന്ന ഇംഗ്ലണ്ട് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 23 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 137 റണ്‍സ് നേടിയിട്ടുണ്ട്. 80 പന്തില്‍ 97 റണ്‍സുമായി ഓപ്പണര്‍ ബെന്‍ ഡക്കറ്റും 31 പന്തില്‍ 18 റണ്‍സുമായി ഒലി പോപ്പുമാണ് ക്രീസില്‍. 15 റണ്‍സെടുത്ത സാക് ക്രൗലിയുടെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 445 ന് ഓള്‍ഔട്ട് ആകുകയായിരുന്നു. രോഹിത് ശര്‍മ (196 പന്തില്‍ 131), രവീന്ദ്ര ജഡേജ (225 പന്തില്‍ 112) എന്നിവരുടെ സെഞ്ചുറികളും സര്‍ഫ്രാസ് ഖാന്‍ (66 പന്തില്‍ 62), ധ്രുവ് ജുറല്‍ (104 പന്തില്‍ 46) രവിചന്ദ്രന്‍ അശ്വിന്‍ (89 പന്തില്‍ 37) എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യക്ക് കരുത്തായത്. ജസ്പ്രീത് ബുംറ 28 പന്തില്‍ 26 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.