സ്പിൻ ആക്രമണത്തിൽ കോലിയും മടങ്ങി, പിടികൊടുക്കാതെ ഹി‌റ്റ്‌മാൻ

അഭിറാം മനോഹർ| Last Modified ശനി, 13 ഫെബ്രുവരി 2021 (12:11 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ടീം സമ്മർദ്ദത്തിൽ ആദ്യദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 26 ഓവറില്‍ 106-3 എന്ന നിലയിലാണ് ഇന്ത്യ. നേരത്തെ സ്കോർ ബോർഡ് തുറക്കും മുൻപ് ഓപ്പണർ ഷുഭ്‌മാൻ ഗില്ലിനെ നഷ്ടപ്പെട്ട ഇന്ത്യയെ രോഹിത്തും പൂജാരയും ചേർന്ന രണ്ടാം വിക്കറ്റ് സഖ്യമാണ് കരകയറ്റിയത്.

മത്സരത്തിൽ ടീസ് ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നപ്പോൾ നായകൻ വിരാട് കോലി പ്രതീക്ഷിച്ചത് പോലെ ബാറ്റിങ്ങാണ് തിരെഞ്ഞെടുത്തത്. എന്നാൽ രണ്ട് ടെസ്റ്റുകളുടെ പരിചയസമ്പത്തുമായി ഇറങ്ങിയ തന്റെ മൂന്നാം ബോളിൽ തന്നെ ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെ മടക്കി.എന്നാൽ രോഹിത്തും പൂജാരയും ചേർന്ന രണ്ടാം വിക്കറ്റ് സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. ഒരറ്റത്ത് രോഹിത് വെടിക്കെട്ട് പ്രകടനം നടത്തിയപ്പോൾ പതിവ് പോലെ ഉറച്ചു നിന്നു. എന്നാൽ തുടരെ പൂജാരയേയും കോലിയേയും ഇന്ത്യക്ക് നഷ്ടപ്പെട്ടു.

തന്റെ 150മത് ഇന്നിങ്‌സ് കളിച്ച കോലി 0 റൺസിന് പുറത്തായതോടെ ഇന്ത്യ 86-3 എന്ന നിലയിലാണ്. രോഹിത് രഹാനെ സഖ്യത്തിലാണ് ഇന്ത്യൻ പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :