രേണുക വേണു|
Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (12:54 IST)
India vs Bangladesh Test Series: ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിനു സെപ്റ്റംബര്‍ 19 നു തുടക്കമാകും. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഉള്ളത്. ടെസ്റ്റ് മത്സരങ്ങളാണ് ആദ്യം നടക്കുക. പാക്കിസ്ഥാനെ 2-0 ത്തിനു തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ടീം ഇന്ത്യയിലേക്ക് എത്തുന്നത്.
സെപ്റ്റംബര്‍ 19 മുതല്‍ 23 വരെയാണ് ആദ്യ ടെസ്റ്റ്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ് നടക്കുക. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് രണ്ടാം ടെസ്റ്റ്. കാന്‍പൂര്‍ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യന്‍ സമയം രാവിലെ 9.30 നു ആരംഭിക്കും. ഒക്ടോബര്‍ 6, 9, 12 ദിവസങ്ങളിലായാണ് ട്വന്റി 20 മത്സരങ്ങള്‍.
രോഹിത് ശര്‍മ തന്നെയായിരിക്കും ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. വിരാട് കോലി, റിഷഭ് പന്ത് തുടങ്ങിയവരും സ്‌ക്വാഡില്‍ ഉണ്ടാകും. യഷസ്വി ജയ്‌സ്വാള്‍ ആയിരിക്കും രോഹിത്തിനൊപ്പം ഓപ്പണറാകുക. സര്‍ഫ്രാസ് ഖാനും ടീമില്‍ ഇടം പിടിക്കും.
സാധ്യത സ്‌ക്വാഡ് : രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, ദേവ്ദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്