ടെസ്റ്റ് ക്രിക്കറ്റിൽ പ്രതീക്ഷിച്ച പോലെ കളിക്കാനായിട്ടില്ല, തുറന്ന് സമ്മതിച്ച് ഗിൽ

Gill and shreyas Iyer
Gill and shreyas Iyer
അഭിറാം മനോഹർ| Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (11:37 IST)
കുറച്ച് കാലം കൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന വിശേഷണം സ്വന്തമാക്കിയ താരമാണ് ശുഭ്മാന്‍ ഗില്‍. നിലവില്‍ ഇന്ത്യയുടെ 3 ഫോര്‍മാറ്റ് ടീമിലും ഭാഗമായിട്ടുള്ള ചുരുക്കം യുവതാരങ്ങളില്‍ ഒരാളാണ് ഗില്‍. എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുന്ന വിരാട് കോലിയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ഉയരങ്ങളില്‍ കൊണ്ടുപോകാന്‍ കഴിയുന്ന താരത്തെയാണ് ഗില്ലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് സ്വപ്നം കാണുന്നത്.

ടി20യിലും ഏകദിനത്തിലും മികച്ച റെക്കോറ്ഡുണ്ടെങ്കിലും ടെസ്റ്റില്‍ 25 മത്സരങ്ങളോളം കളിച്ചിട്ടും 35 ബാറ്റിംഗ് ശരാശരി മാത്രമാണ് ഗില്ലിനുള്ളത്. ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലടക്കം തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച ഗില്ലിന് ഇതുവരെ തന്റെ കഴിവിനൊത്ത പ്രകടനങ്ങള്‍ ടെസ്റ്റില്‍ കാഴ്ചവെയ്ക്കാനായിട്ടില്ല. ഗില്‍ തന്നെ ഇത് തുറന്ന് സമ്മതിക്കുന്നു. ദുലീപ് ട്രോഫിക്ക് മത്സരങ്ങള്‍ക്ക് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് ഗില്‍ മനസ്സ് തുറന്നത്.


ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ പ്രതീക്ഷകള്‍ക്കനുസരിച്ച് കളിക്കാന്‍ തനിക്കായിട്ടില്ലെന്ന് ഗില്‍ പറയുന്നു. എങ്കിലും പത്തോളം ടെസ്റ്റ് മത്സരങ്ങള്‍ വരാനിരിക്കുന്നു. അതിനായുള്ള തയ്യാറെടുപ്പിലാണ് താനെന്നും ഗില്‍ പറയുന്നു. ടെസ്റ്റില്‍ ഓപ്പണറായാണ് തുടങ്ങിയതെങ്കിലും പുജാരയുടെ വിടവ് നികത്തുന്നതിനായി ഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങിയിരുന്നു. ഈ തീരുമാനത്തിന് ശേഷം ടെസ്റ്റില്‍ കാര്യമായ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ താരത്തിനായിട്ടില്ല.

സ്പിന്നര്‍മാര്‍ക്കെതിരെ പ്രതിരോധം ശക്താമാക്കാനാണ് ഞാന്‍ ശ്രദ്ധ കൂടുതല്‍ ചെലുത്തിയത്. തിരിയുന്ന പിച്ചുകളില്‍ പ്രതിരോധം പ്രധാനമാണ്. കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ തന്നെ ഒരു സമയത്തിനപ്പുറം പ്രതിരോധാത്മകമായി കളിക്കാനുള്ള ശേഷി കുറയുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ട് സീരീസില്‍ ശ്രദ്ധ അതിലായിരുന്നു. ഗില്‍ പറഞ്ഞു. ഓരോ മത്സരങ്ങളും നമ്മളെ കൂടുതല്‍ പഠിപ്പിക്കുന്നു. നമ്മുടെ ഗെയിം കൂടുതല്‍ മനസിലാക്കാനും സഹായിക്കുന്നു. ഗില്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :