അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ഡിസംബര്‍ 2022 (11:22 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 3 വിക്കറ്റിൻ്റെ വിജയം. ആറ് വിക്കറ്റും 100 റൺസ് അകലെ വിജയലക്ഷ്യവുമായി അവസാനദിനം കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് മത്സരം ആരംഭിച്ച് 29 റൺസ് ചേർക്കുന്നതിനിടയിൽ 3 വിക്കറ്റുകൾ കൂടി നഷ്ടമായി. ഒരു ഘട്ടത്തിൽ 74ന് 7 എന്ന നിലയിൽ നിന്ന ഇന്ത്യയെ അശ്വിൻ-ശ്രേയസ് അയ്യർ സഖ്യമാണ് നാണക്കേടിൽ നിന്നും രക്ഷിച്ചത്.
എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഒരുവരും കൂടി 71 റൺസ് കണ്ടെത്തി. മത്സരത്തിൻ്റെ കടിഞ്ഞാൺ ഏറ്റെടുത്ത രവിചന്ദ്ര അശ്വിൻ 42 റൺസ് നേടിയപ്പോൾ ശ്രേയസ് അയ്യർ 29 റൺസുമായി പുറത്താകാതെ നിന്നു. ഒരു റൺസ് മാത്രം നേടി നിൽക്കെ അശ്വിൻ്റെ ക്യാച്ച് മൊമിനുൾ ഹഖ് കൈവിട്ടത് മത്സരഫലത്തിൽ നിർണായകമായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആദ്യ ഇന്നിങ്ങ്സിൽ 227 റൺസിനും രണ്ടാം ഇന്നിങ്ങ്സിൽ 231 റൺസിനും പുറത്തായിരുന്നു.
ആദ്യ ഇന്നിങ്ങ്സിൽ 314 റൺസ് നേടിയ ഇന്ത്യയ്ക്ക് വിജയിക്കാനായി 145 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്.