1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Bangladesh Scorecard

India vs Bangladesh: സൂപ്പര്‍ ഫോര്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 41 റണ്‍സ് ജയം

അര്‍ധ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയാണ് കളിയിലെ താരം.

India Beat Pakistan in Super Four, India vs Pakistan, Asia Cup 2025, ഇന്ത്യ പാക്കിസ്ഥാന്‍, സൂപ്പര്‍ ഫോര്‍
India vs Bangladesh: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 41 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ 127 നു ബംഗ്ലാദേശ് ഓള്‍ഔട്ട് ആയി. 
 
അര്‍ധ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയാണ് കളിയിലെ താരം. 37 പന്തുകളില്‍ നിന്ന് ആറ് ഫോറും അഞ്ച് സിക്‌സും സഹിതം 200 നു മുകളില്‍ പ്രഹരശേഷിയില്‍ 75 റണ്‍സ് നേടിയാണ് ഇന്ത്യന്‍ ഓപ്പണര്‍ പുറത്തായത്. ശുഭ്മാന്‍ ഗില്‍ 19 പന്തില്‍ 29 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ 29 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാനിറങ്ങിയില്ല. 
 
മറുപടി ബാറ്റിങ്ങില്‍ സെയ്ഫ് ഹസന്‍ 51 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും അടക്കം 69 റണ്‍സുമായി ബംഗ്ലാദേശിനു ചെറിയ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും പര്‍വേസ് ഹൊസൈന്‍ (19 പന്തില്‍ 21) അല്ലാതെ മറ്റാരും പിടിച്ചുനിന്നില്ല. 
 
ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രിത് ബുംറയ്ക്കും വരുണ്‍ ചക്രവര്‍ത്തിക്കും രണ്ട് വീതം വിക്കറ്റുകള്‍. അക്‌സര്‍ പട്ടേലും തിലക് വര്‍മയും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. 
അടുത്ത ലേഖനം
Suryakumar Yadav: 'ഏഷ്യ കപ്പ് കഴിയുമ്പോ ആ ക്യാപ്റ്റന്‍സിയും പോകും'; സൂര്യയുടെ ഫോംഔട്ടില്‍ ആരാധകര്‍