India vs Bangladesh ODI World Cup Match: നാലാം ജയം ലക്ഷ്യമിട്ട് ഇന്ത്യ, എതിരാളികള്‍ ബംഗ്ലാദേശ്

മൂന്ന് മത്സരങ്ങളിലും ബെഞ്ചില്‍ ഇരിക്കേണ്ടി വന്ന മുഹമ്മദ് ഷമിക്ക് ഇത്തവണയും അവസരം ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്

രേണുക വേണു| Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2023 (09:03 IST)

India vs Bangladesh ODI World Cup Match: ഏകദിന ലോകകപ്പിലെ നാലാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്നും ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലാണ് ഇന്ത്യ-ബംഗ്ലാദേശ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.

മൂന്ന് മത്സരങ്ങളിലും ബെഞ്ചില്‍ ഇരിക്കേണ്ടി വന്ന മുഹമ്മദ് ഷമിക്ക് ഇത്തവണയും അവസരം ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ശര്‍ദുല്‍ താക്കൂറിനെ പുറത്തിരുത്തി ഷമിയെ പരിഗണിക്കണോ എന്ന് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. ഷമിയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :