കോഹ്‌ലിയെ പ്രകോപിപ്പിച്ചാല്‍ ഫലം എന്തായിരിക്കും ?; സഹതാരങ്ങള്‍ക്ക് നിര്‍ദേശവുമായി ഓസീസ് നായകന്‍

കോഹ്‌ലിയെ പ്രകോപിപ്പിച്ചാല്‍ ഫലം എന്തായിരിക്കും ?; സഹതാരങ്ങള്‍ക്ക് നിര്‍ദേശവുമായി ഓസീസ് നായകന്‍

  india , virat kohli , cricket , tim pain , cricket , ഇന്ത്യ , ഓസ്‌ട്രേലിയ , ടിം പെയ്ൻ , വിരാട് കോഹ്‌ലി , ടെസ്‌റ്റ്
അഡ്‌ലെയ്ഡ്| jibin| Last Modified തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (14:11 IST)
- ഓസ്‌ട്രേലിയ ആദ്യ ടെസ്‌റ്റിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് മികവിനെ ഭയന്ന് ഓസീസ് നായകന്‍ ടിം പെയ്ൻ.

മത്സരത്തിനിടെ ഒരു ഘട്ടത്തിലും കോഹ്‌ലിയെ പ്രകോപിപ്പിക്കരുതെന്ന് പെയ്‌ന്‍ സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിരാടിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബാറ്റിംഗ് നിര ശക്തമായ കളി പുറത്തെടുക്കുമെന്നതില്‍ സംശയമില്ല. ആ ഘട്ടങ്ങളില്‍ സംയമനം കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രകോപിപ്പിക്കുന്ന തരത്തില്‍ കോഹ്‌ലിയോട് പെരുമാറിയാല്‍ നമ്മുടെ തന്ത്രങ്ങള്‍ നടപ്പാകില്ല. മികച്ച ബോളിംഗിലൂടെ വിരാടിനെ പ്രതിരോധത്തിലാക്കാന്‍ കഴിയും. അതിനായി കഴിവിനനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാന്‍ ഓസീസ് ബോളര്‍മാര്‍ക്ക് സാധിക്കണമെന്നും പെയ്‌ന്‍ വ്യക്തമാക്കി.

നല്ല പെരുമാറ്റം ഉണ്ടാകുമെങ്കിലും കോഹ്‌ലിക്കെതിരെ പറയേണ്ട കാര്യങ്ങള്‍ പറയാതിരിക്കാന്‍ മടിക്കില്ലെന്നും ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ തുറന്നു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :