മൂന്നാം ഏകദിനം; പുറത്താകുന്നത് ഇവര്‍ - ടീമില്‍ അത്ഭുത മാറ്റങ്ങള്‍ സംഭവിച്ചേക്കും!

australia , team india , crikcet , kohli , dhoni , rohit , കോഹ്‌ലി , ഓസ്‌ട്രേലിയ , ഇന്ത്യ , ശിഖര്‍ ധവാന്‍
റാഞ്ചി‍| Last Modified വ്യാഴം, 7 മാര്‍ച്ച് 2019 (12:57 IST)
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനം സ്വന്തമാക്കുനുറച്ച് വിരാട് കോഹ്‌ലി. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും തോല്‍‌വിയുടെ വക്കില്‍ നിന്നും ജയം പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ ടീമില്‍ അഴിച്ചു പണി നടത്താനാണ് ക്യാപ്‌റ്റന്‍ ആലോചിക്കുന്നത്.

പരമ്പര നേടണമെങ്കില്‍ ബാറ്റിംഗിലും ബോളിംഗിലും മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി പരാജയപ്പെടുന്ന ശിഖര്‍ ധവാന് പകരം കെ എല്‍ രാഹുല്‍ ടീമില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. റാഞ്ചി ഏകദിനം നിര്‍ണായകമായതിനാല്‍ രോഹിത് ശര്‍മ്മയെ നിലനിര്‍ത്തും.

ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടണമെങ്കില്‍ രാഹുലിന്റെ മികച്ച പ്രകടനം പുറത്തെടുക്കാതെ രക്ഷയില്ല. അമ്പാട്ടി റായുഡുവിന് പകരം ഋഷഭ് പന്ത് അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പന്തിന്റെ ഏത് പൊസിഷനില്‍ ഇറക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ഓള്‍റൌണ്ട് മികവ് തുടരുന്ന രവീന്ദ്ര ജഡേജയേയും വിജയ് ശങ്കറിനെ തഴയാന്‍ കോഹ്‌ലിക്ക് താല്‍പ്പര്യമില്ല.
ജഡേജ തുടര്‍ന്നാല്‍ കുല്‍ദീപിന് വിശ്രമം നല്‍കി ചാഹലിനെ കളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാറിന് അവസരം മല്‍കുന്ന കാര്യവും ആലോചനയിലുണ്ട്.

റാഞ്ചിയിലെ പിച്ച് പരിശോധിച്ച ശേഷമാകും പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കുക. റണ്ണൊഴുകുന്ന പിച്ചാണ്
ധോണിയുടെ നാട്ടില്‍ ഒരുക്കിയിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :