ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിനം നാളെ; സൂപ്പര്‍ താരങ്ങള്‍ പുറത്താകും - അഴിച്ചു പണികള്‍ ഇങ്ങനെ!

  team india , cricket , dhoni , kohli , world cup , Australia , ഓസ്‌ട്രേലിയ , ലോകകപ്പ് , ട്വന്റി-20  , വിരാട് കോഹ്‌ലി
ഹൈദരാബാദ്| Last Modified വെള്ളി, 1 മാര്‍ച്ച് 2019 (17:06 IST)
ലോകകപ്പിന് മുന്നോടിയായുള്ള അവസാനവട്ട പരീക്ഷണങ്ങള്‍ക്കുള്ള അവസരമാണ് നാളെ ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര. ഇംഗ്ലണ്ടിലേക്ക് ആരെയൊക്കെ കൊണ്ടു പോകണം, ആരെയൊക്കെ ഒഴിവാക്കണം എന്ന് കണ്ടത്തേണ്ട നിര്‍ണായക പരമ്പര.

പരമ്പര കൈവിട്ടെങ്കിലും ലോകകപ്പ് ലക്ഷ്യംവെച്ച് ഏകദിന മത്സരങ്ങളിലും പരീക്ഷണങ്ങള്‍ തുടരുമെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു. കെഎല്‍ രാഹുല്‍, വിജയ് ശങ്കര്‍, ഋഷഭ് പന്ത് എന്നിവര്‍ക്കായിരിക്കും ഈ പരമ്പര നിര്‍ണായകമാകുക.

ലോകകപ്പിന് മുമ്പ് ഏകദിന മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ 15 അംഗ ടീമിനെ ഉറപ്പിക്കാനുള്ള അവസരം കൂടിയാണിത്. പരീക്ഷണങ്ങള്‍ തുടരുമെന്ന കോഹ്‌ലി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഒന്നാം ഏകദിനത്തില്‍ നിന്ന് ആരാധകരുടെ പ്രിയതാരമായ രോഹിത് ശര്‍മ്മ പുറത്താകും. പകരം മൂന്നാം ഓപ്പണറുടെ സ്ഥാനത്തുള്ള രാഹുലായിരിക്കും ധവാനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ധവാന് പിഴച്ചാല്‍ മാത്രമാ‍കും രോഹിത് മടങ്ങിയെത്തുക.

അഞ്ച് മത്സരങ്ങളിലും അവസരം നല്‍കുമെങ്കിലും ഫോം കണ്ടെത്തിയില്ലെങ്കില്‍ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന്
രാഹുല്‍ പുറത്താകും. അതേസമയം, ധവാനെയും രോഹിത്തിനെയും നിലനിര്‍ത്തി രാഹുലിനെ നാലാം നമ്പറില്‍ പരീക്ഷിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

രണ്ടാം വിക്കറ്റ് കീപ്പറായി ഇംഗ്ലണ്ടിലേക്ക് പറക്കണമെങ്കില്‍ ഋഷഭ് പന്തിന് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. അല്ലെങ്കില്‍ മുതിര്‍ന്ന താരമെന്ന നിലയില്‍ ദിനേഷ് കാര്‍ത്തിക് ഇംഗ്ലീഷ് മണ്ണിലേക്ക്
വിമാനം കയറും.

കോഹ്‌ലി മൂന്നാമനായി തന്നെ എത്തുമ്പോള്‍ അംബാട്ടി റായിഡുവാകും അഞ്ചാമന്‍. ധോണി ആറാം നമ്പറിലും
ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ ഏഴാം സ്ഥാനത്തും ഇറങ്ങും. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ തന്നെയാകും സ്പിന്നര്‍മാര്‍. പേസ് ബൗളര്‍മാരായി മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും അന്തിമ ഇലവനില്‍ ഇറങ്ങാനാണ് സാധ്യത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :