അതിര്‍ത്തി കത്തുന്നു; ഇന്ത്യ - പാകിസ്ഥാന്‍ ലോകകപ്പ് മത്സരം അനിശ്ചിതത്വത്തിലേക്ക്, കേന്ദ്രത്തിന്റെ നിലപാട് നിര്‍ണായകം!

 pulwama ttack , pakistan , india , cricket , bcci , team india , kohli , പാകിസ്ഥാന്‍ , ഇന്ത്യ , ബി സി സി ഐ , ഐ   സി സി , ലോകകപ്പ് , വിരാട് കോഹ്‌ലി
ന്യൂഡല്‍ഹി| Last Modified ബുധന്‍, 27 ഫെബ്രുവരി 2019 (15:42 IST)
രാജ്യത്തെ ഞെട്ടിച്ച പുല്‍‌വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനില്‍ കയറി ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടി പാക് സര്‍ക്കാരിന് കടുത്ത
നാണക്കേടാണ് സമ്മനിച്ചത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തിക് ലംഘിച്ച പാക് വിമാനങ്ങളെ തുരത്തുകയും ചെയ്‌തു.

ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളാകുകയും യുദ്ധസമാനമായ സാഹചര്യം സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ ജൂൺ 16ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡില്‍ നടക്കേണ്ട ഇന്ത്യ - പാകിസ്ഥാന്‍ മത്സരം വീണ്ടു കൂടുതല്‍ അനിശ്ചതത്വത്തിലാകും.

പാകിസ്ഥാനെതിരെ കളിക്കേണ്ടന്ന നിലപാട് രാജ്യത്ത് ശക്തമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി കഴിഞ്ഞു. രാജ്യത്തിന്റെ തീരുമാനം ബഹുമാനപൂര്‍വ്വം അംഗീകരിക്കുമെന്നും, അത് എന്താണെങ്കിലും അനുസരിക്കുമെന്നും ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും വ്യക്തമാക്കി കഴിഞ്ഞു.

പാക് അതിര്‍ത്തി കടന്ന് ഭീകരക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് താരങ്ങള്‍ രംഗത്ത് വന്നിരുന്നു. പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ ശ്രമം നടത്തുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കണമെന്ന് സച്ചിന്‍ തെന്‍‌ഡുല്‍ക്കറടക്കമുള്ള താരങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു.

ഭീകരരെ ഉപയോഗിച്ച് ആക്രമിക്കുന്ന പാക് രീതി വീണ്ടും സംഭവിച്ചാല്‍ ഇന്ത്യ പാകിസ്ഥാനെതിരായ മത്സരത്തില്‍
നിന്ന് വിട്ടു നിന്നേക്കും. അതേസമയം, ഇന്ത്യയുടെ ഈ നിലപാട് പാക് ക്രിക്കറ്റിന് കളങ്കവും മാനക്കേടുമുണ്ടാക്കുന്നുണ്ട്. ബിസിസിഐയുടെ നിലപാടിനെതിരെ ഐസിസിയില്‍ പരാതി നല്‍കാന്‍ പിസിബി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈ 14ന് നടക്കുന്ന ഫൈനലിനെപ്പോലും വെല്ലുന്ന തരത്തിലാണ് ഇന്ത്യ പാക് പോരിന്റെ ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ എത്തിയത്. 25,000 പേർക്കു മാത്രം കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ ടിക്കറ്റിനായി നാലു ലക്ഷം അപേക്ഷകളാണ് ലോകകപ്പ് സംഘാടക സമിതിക്കു ലഭിച്ചത്. ഫൈനലിനു പോലും 2,70,000 അപേക്ഷ ലഭിച്ച സ്ഥാനത്താണിത്.

ഈ സാഹചര്യത്തില്‍ ലോകകപ്പ് മത്സരത്തില്‍ കടുത്ത അനിശ്ചിതാവസ്ഥ തുടരുകയാണ്. വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അല്ലാത്തപക്ഷം, കനത്ത സാമ്പത്തിക നഷ്‌ടം നേരിടേണ്ടി വരും ഐസിസിക്ക്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :