അനുബന്ധ വാര്‍ത്തകള്‍
- ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ
- വല്ലതും സംഭവിക്കണമെങ്കിൽ ബുമ്ര തന്നെ എത്തേണ്ട അവസ്ഥ, ഓസ്ട്രേലിയ റൺസടിച്ച് കൂട്ടുന്നതിൽ അത്ഭുതമില്ല
- വെസ്റ്റിൻഡീസിനെതിരായ പരമ്പര: ഇന്ത്യയുടെ ഏകദിന, ടി20 ടീമിൽ ഇടം നേടി മിന്നുമണി
- Travis Head: വല്ല മുജ്ജന്മത്തിലെ പകയായിരിക്കും, അല്ലെങ്കില്‍ ഇങ്ങനെയുമുണ്ടോ അടി, ഇന്ത്യക്കെതിരെ ഹെഡിന്റെ കഴിഞ്ഞ 7 ഇന്നിങ്ങ്സുകള്‍ അമ്പരപ്പിക്കുന്നത്
- Travis Head:ഇതെന്താ സെഞ്ചുറി മെഷീനോ? , ഇന്ത്യക്കെതിരെ വീണ്ടും സെഞ്ചുറി, തലവേദന തീരുന്നില്ല, സ്മിത്തും ഫോമിൽ!
India vs Australia, 3rd Test: ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോറിനു മുന്നില്‍ ഇന്ത്യ പതറുന്നു; കോലിയടക്കം മൂന്ന് പേര് കൂടാരം കയറി
ജയ്സ്വാളിനെയും ഗില്ലിനെയും മടക്കിയത് മിച്ചല്‍ സ്റ്റാര്‍ക്കാണ്
ഗില്ലിന്റെ ക്യാച്ചെടുക്കുന്ന മിച്ചല്‍ മാര്‍ഷ്
India vs Australia, 3rd Test: ഗാബ ടെസ്റ്റില്‍ ഇന്ത്യ പതറുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 445 റണ്‍സിനു മറുപടി നല്കാന് ഇറങ്ങിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. മൂന്നാം ദിനമായ ഇന്ന് ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 7.2 ഓവറില്‍ 22 റണ്‍സിന് മൂന്ന് പേരെയാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. യശസ്വി ജയ്സ്വാള്‍ (രണ്ട് പന്തില്‍ നാല്), ശുഭ്മാന്‍ ഗില്‍ (മൂന്ന് പന്തില്‍ ഒന്ന്), വിരാട് കോലി (16 പന്തില്‍ മൂന്ന്) എന്നിവരാണ് കൂടാരം കയറിയത്. 24 പന്തില്‍ 13 റണ്‍സുമായി കെ.എല്‍.രാഹുല്‍ ക്രീസിലുണ്ട്.
ജയ്സ്വാളിനെയും ഗില്ലിനെയും മടക്കിയത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. ജോഷ് ഹെസല്‍വുഡിന്റെ പന്തിലാണ് കോലി പുറത്തായത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സില്‍ നിന്ന് 423 റണ്‍സ് അകലെയാണ് ഇന്ത്യ ഇപ്പോള്‍.
ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ചുറിയും അലക്സ് കാരിയുടെ അര്‍ധ സെഞ്ചുറിയുമാണ് ഓസ്ട്രേലിയയ്ക്കു കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഹെഡ് 160 പന്തില്‍ 18 ഫോറുകള്‍ അടക്കം 152 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവ് സ്മിത്ത് 190 പന്തുകളില്‍ നിന്ന് 101 റണ്‍സെടുത്തു. അലക്സ് കാരി (88 പന്തില്‍ 70) ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ ഓസ്ട്രേലിയയുടെ സ്കോര്‍ 400 കടന്നു. പാറ്റ് കമ്മിന്‍സ് 20 റണ്‍സും മിച്ചല്‍ സ്റ്റാര്‍ക്ക് 18 റണ്‍സും നേടി.