വെസ്റ്റിൻഡീസിനെതിരായ പരമ്പര: ഇന്ത്യയുടെ ഏകദിന, ടി20 ടീമിൽ ഇടം നേടി മിന്നുമണി

minnumani
അഭിറാം മനോഹർ| Last Modified ഞായര്‍, 15 ഡിസം‌ബര്‍ 2024 (11:27 IST)
minnumani
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നുമണി ഇടം പിടിച്ചു. ടി20 ടീമില്‍ മറ്റൊരു മലയാളിയായ സജന സജീവനും ഉള്‍പ്പെട്ടു.


വെസ്റ്റിന്‍ഡീസിനെതിരെ 3 മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരകളാകും ഇന്ത്യ കളിക്കുക. ഈ മാസം 15,17,19 തീയ്യതികളിലാണ് ടി20 പോരാട്ടം. 22,24,27 തീയ്യതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക.


ഇന്ത്യന്‍ ടി20 ടീം: ഹര്‍മന്‍ പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ദന, നന്ദിനി കശ്യപ്,ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമ ഛേത്രി,ദീപ്തി ശര്‍മ, സജന സജീവന്‍, രാഘ്വി ബിഷ്ട്, രേണുക സിംഗ്, പ്രിയ മിശ്ര, ടിറ്റസ് സാധു,, സൈമ ഠാക്കൂര്‍, മിന്നുമണി, രാധാ യാദവ്


ഇന്ത്യ ഏകദിന ടീം: ഹര്‍മന്‍ പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ദന, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമ ഛേത്രി,ദീപ്തി ശര്‍മ,രേണുക സിംഗ്, പ്രിയ മിശ്ര, ടിറ്റസ് സാധു,പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍,തേജസ് ഹസബ്‌നിസ്, മിന്നുമണി, തനുജ കന്വെര്‍, സൈമ ത്താക്കൂര്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :