1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Australia, 3rd ODI Scorecard

India vs Australia, 3rd ODI Scorecard: ടോസ് ഓസ്‌ട്രേലിയയ്ക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു; സൂര്യകുമാറിന് വീണ്ടും അവസരം

India vs Australia
India vs Australia, 3rd ODI Scorecard: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടമായി. ടോസ് ലഭിച്ച ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇപ്പോള്‍ 1-1 എന്ന നിലയിലാണ്. ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ആദ്യ രണ്ട് ഏകദിനങ്ങളിലും ഗോള്‍ഡന്‍ ഡക്കായ സൂര്യകുമാര്‍ യാദവിന് ഇന്ത്യ വീണ്ടും അവസരം നല്‍കിയിട്ടുണ്ട്. ആദ്യ രണ്ട് ഏകദിനങ്ങളിലും കളിക്കാതിരുന്ന ഡേവിഡ് വാര്‍ണര്‍ മൂന്നാം ഏകദിനചത്തില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. 
 
ഇന്ത്യ, പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്. 
 
അടുത്ത ലേഖനം
പരിക്ക്: ശ്രേയസ് അയ്യർക്ക് ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാവും