രേണുക വേണു|
Last Modified ശനി, 25 ഒക്‌ടോബര്‍ 2025 (09:00 IST)
Australia vs India, 3rd ODI: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് ടോസ് നഷ്ടമായി. ആദ്യ രണ്ട് ഏകദിനങ്ങളില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും പ്ലേയിങ് ഇലവനില്‍ എത്തിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയും അര്‍ഷ്ദീപ് സിങ്ങും പുറത്ത്. രോഹിത് ശര്‍മയും വിരാട് കോലിയും പ്ലേയിങ് ഇലവനില്‍ തുടരും.
ഇന്ത്യ, പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍.രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ