India vs Australia, 2nd ODI: രോഹിത്തിനും ശ്രേയസിനും അര്‍ധ സെഞ്ചുറി, രക്ഷകരായി അക്‌സറും ഹര്‍ഷിതും; ഓസീസിനു ജയിക്കാന്‍ 265 റണ്‍സ്

സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സ് ആയപ്പോഴേക്കും ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി

Australia Needs 265 Runs to Win, India vs Australia, India vs Australia 2nd ODI Scorecard Live, India Australia Match, Virat Kohli, Shubman Gill, ഇന്ത്യ ഓസ്‌ട്രേലിയ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനം
രേണുക വേണു| Last Modified വ്യാഴം, 23 ഒക്‌ടോബര്‍ 2025 (13:14 IST)
India vs Australia, 2nd ODI

India vs Australia, 2nd ODI: അഡ്‌ലെയ്ഡില്‍ പുരോഗമിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തില്‍ ആതിഥേയര്‍ക്കു ജയിക്കാന്‍ വേണ്ടത് 265 റണ്‍സ്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടി.

സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സ് ആയപ്പോഴേക്കും ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നായകന്‍ ശുഭ്മാന്‍ ഗില്‍ (ഒന്‍പത് പന്തില്‍ ഒന്‍പത്), വിരാട് കോലി (നാല് പന്തില്‍ പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. രോഹിത് ശര്‍മ (97 പന്തില്‍ 73), ശ്രേയസ് അയ്യര്‍ (77 പന്തില്‍ 61) എന്നിവര്‍ ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടി.

അക്‌സര്‍ പട്ടേല്‍ 41 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 44 റണ്‍സ് നേടി. വാലറ്റത്ത് ഹര്‍ഷിത് റാണ നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് ഗുണമായി. 18 പന്തില്‍ മൂന്ന് ഫോര്‍ സഹിതം 24 റണ്‍സുമായി ഹര്‍ഷിത് പുറത്താകാതെ നിന്നു. കെ.എല്‍.രാഹുല്‍ (15 പന്തില്‍ 11), വാഷിങ്ടണ്‍ സുന്ദര്‍ (14 പന്തില്‍ 12), നിതീഷ് കുമാര്‍ റെഡ്ഡി (10 പന്തില്‍ എട്ട്) എന്നിവരും നിരാശപ്പെടുത്തി.

ആദം സാംപ 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി നാലും സേവ്യര്‍ ബാര്‍ട്‌ലെറ്റ് 10 ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കിനു രണ്ട് വിക്കറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :