1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Australia 2nd Test Live Updates

Australia vs India, 2nd Test: ഇന്നിങ്‌സ് തോല്‍വി മണത്ത് ഇന്ത്യ; ആര് രക്ഷിക്കും ഇനി?

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 180 മറുപടിയായി ആതിഥേയര്‍ ഒന്നാം ഇന്നിങ്‌സില്‍ 337 റണ്‍സ് നേടി

India
India

Australia vs India, 2nd Test: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി മണത്ത് ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് 157 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 8.1 ഓവറില്‍ 42 റണ്‍സിനു രണ്ട് വിക്കറ്റ് നഷ്ടമായി. ഇന്ത്യ ഇപ്പോഴും 115 റണ്‍സ് അകലെയാണ്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍ എന്നിവരെയാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായത്.
 
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 180 മറുപടിയായി ആതിഥേയര്‍ ഒന്നാം ഇന്നിങ്‌സില്‍ 337 റണ്‍സ് നേടി. 141 പന്തില്‍ 17 ഫോറും നാല് സിക്‌സും സഹിതം 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് ആണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മാര്‍നസ് ലബുഷെയ്ന്‍ 126 പന്തില്‍ 64 റണ്‍സെടുത്തു. 
 
ഇന്ത്യക്കായി ജസ്പ്രീത് ബുംറ 23 ഓവറില്‍ 61 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജിനും നാല് വിക്കറ്റ്. നിതീഷ് റെഡ്ഡിക്കും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ്.
About Writer
രേണുക വേണു
അടുത്ത ലേഖനം
Mohammed Siraj vs Travis Head: 'കേറി പോടോ'; സെഞ്ചുറിയടിച്ച ഹെഡിന്റെ കുറ്റിയിളക്കി സിറാജ്, കൂവി ഓസീസ് ആരാധകര്‍ (വീഡിയോ)