ധവാന്റെ സെഞ്ചുറിക്ക് പിന്നാലെ വിക്കറ്റ് കൊഴിച്ചില്‍; വമ്പന്‍ ടോട്ടല്‍ ലക്ഷ്യമിട്ട് ഇന്ത്യ - 329/6

ധവാന്റെ സെഞ്ചുറിക്ക് പിന്നാലെ വിക്കറ്റ് കൊഴിച്ചില്‍; വമ്പന്‍ ടോട്ടല്‍ ലക്ഷ്യമിട്ട് ഇന്ത്യ - 329/6

  India , Sree lanka , shikhar dhawan , virat kohli , team india , rahane , KL Rahul , ഹാർദിക് പാണ്ഡ്യ , വൃദ്ധിമാൻ സാഹ , ചേതേശ്വര്‍ പു​ജാ​ര​ , വി​രാ​ട് കോ​ഹ്‌​ലി​ , ധവാൻ– രാഹുൽ
കാ​ന്‍​ഡി| jibin| Last Modified ശനി, 12 ഓഗസ്റ്റ് 2017 (20:08 IST)
ശ്രീ​ല​ങ്ക​യു​മാ​യു​ള്ള മൂ​ന്നാം ടെ​സ്റ്റി​ൽ ഓ​പ്പ​ണ​ർ​മാ​രു​ടെ മി​ക​വി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ൽ. ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന്‍റെ (119) സെ​ഞ്ചു​റി​യു​ടേ​യും കെഎ​ൽ രാ​ഹു​ലി​ന്‍റെ (85 ) അ​ർ​ധ​സെ​ഞ്ചു​റി​യു​ടേ​യും ബ​ല​ത്തി​ൽ‌ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 329 റ​ൺ​സ് നേ​ടി. 13 റ​ൺ​സു​മാ​യി വൃ​ദ്ധി​മാ​ൻ സാ​ഹ​യും ഒ​രു റ​ൺ​സു​മാ​യി ഹ​ർ‌​ദി​ക് പാ​ണ്ഡ്യ​യു​മാ​ണ് ക്രീ​സി​ൽ.

ഒന്നാം വിക്കറ്റിൽ ധവാൻ– രാഹുൽ സഖ്യം 188 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 141 റൺസിനിടെ ഇന്ത്യ ആറു വിക്കറ്റ് നഷ്ടമാക്കിയത്. (13), (1) എന്നിവരാണ് ക്രീസിൽ.

ചേതേശ്വര്‍ പു​ജാ​ര​ (8) അജിങ്ക്യ ര​ഹാ​നെ (17) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും (42) അ​ശ്വി​നു​മാ​ണ് (31) ര​ക്ഷ​പ്പെടു​ത്തി​യ​ത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാര, രണ്ടു വിക്കറ്റ് വീഴ്ത്തിയ സണ്ടാകൻ, അശ്വിനെ മടക്കിയ ഫെർണാണ്ടോ എന്നിവരാണ് ഇന്ത്യൻ മുന്നേറ്റത്തിന് കൂച്ചുവിലങ്ങിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :