ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 10 ഓഗസ്റ്റ് 2017 (20:44 IST)
ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സിക്കിം അതിർത്തിയിലെ ദോക് ലാ മേഖലയില്‍ നിന്നും ഗ്രാമീണർ ഒഴിഞ്ഞുപോകണമെന്ന് ഇന്ത്യൻ സൈന്യം. നതാംഗ് ഗ്രാമത്തിലുള്ള ആളുകളോടാണ് അടിയന്തരമായി ഒഴിഞ്ഞുപോകാൻ നിർദേശിച്ചിരിക്കുന്നത്.
ദോക് ലായിൽ ഇന്ത്യ– ചൈന സൈനികർ നേർക്കുനേർ നിൽക്കുകയാണ്. ഇതിനു പിന്നാലെയാണ് മേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇന്ത്യൻ സൈന്യം ആവശ്യപ്പെട്ടത്. നൂറുകണക്കിനാളുകൾ ഇതേതുടർന്ന് മറ്റുകേന്ദ്രങ്ങളിലേക്ക് മാറി.
അതേസമയം, മേഖലയിലേക്ക് ഇന്ത്യ ആയിരത്തോളം സൈനികരെ എത്തിച്ചു തുടങ്ങിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സംഘർഷം ഉണ്ടായാൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ മുന്‍കരുതലിന്റെ ഭാഗമായാണ് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടതെന്നും സൈനിക നടപടിക്കുള്ള അടിയന്തര സാഹചര്യങ്ങളില്ലെന്നുമാണ് സൈനിക വൃത്തങ്ങള്‍ നൽകുന്ന സൂചന.
ജൂൺ 16നു സിക്കിം അതിർത്തിയോടു ചേർന്ന ദോക് ലായിൽ ചൈനീസ് സേന റോഡ് നിർമിക്കുന്നത് ഇന്ത്യ തടഞ്ഞതോടെയാണ് മേഖലയിൽ സംഘർഷം ആരംഭിച്ചത്. ചർച്ച വഴി പ്രശ്നം പരിഹരിക്കാൻ ഇന്ത്യ നിരന്തരം പരസ്യപ്രസ്താവന നടത്തുന്നുണ്ട്. എന്നാൽ സേന പിന്മാറിയിട്ടു മാത്രം ചർച്ച എന്നാണു ചൈനീസ് ശാഠ്യം.