ബിസിസിഐയ്‌ക്ക് നാണക്കേട്; ജയിക്കാനായി നിലവാരം കുറഞ്ഞ പിച്ചൊരുക്കിയതിന് ഐസിസിയുടെ താക്കീത്

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് , ഐസിസി , ബിസിസിഐ , ടീം ഇന്ത്യ , ക്രിക്കറ്റ്
ദുബായ്| jibin| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (19:33 IST)
ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ വേദിയായിരുന്നു നാഗ്പുരിലെ പിച്ചിന് ഐസിസിയുടെ താക്കീത്. സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചൊരുക്കിയതിനാണ് താക്കീത് നല്‍കിയിരിക്കുന്നത്. നിലവാരം കുറഞ്ഞ പിച്ച് എന്ന മാര്‍ച്ച് റഫറി ജെഫ് ക്രോയുടെ റിപ്പോര്‍ട്ട് ഐസിസി അംഗീകരിച്ചു. നിലവാരം കുറഞ്ഞ പിച്ചുകള്‍ക്ക് നടപടിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഐസിസി താക്കീത് നല്‍കും. ഐസിസി താക്കീതിനോട് പ്രതികരിച്ചിട്ടില്ല.

ജെഫ് ക്രോ ഐസിസിക്ക് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഐസിസി പിച്ച് മോണിറ്ററിങ് കമ്മിറ്റി നടത്തിയ അന്വേഷണം റിപ്പോര്‍ട്ട് ശരിവെക്കുകയായിരുന്നു. ഐസിസി ജനറല്‍ മാനേജര്‍ ജിയോഫ് അല്ലാര്‍ഡീസും ചീഫ് മാച്ച് റഫറി രഞ്ജന്‍ മദുഗലെയും ഉള്‍പ്പെടുന്ന സമിതിയാണ് റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തിയത്.
ആവര്‍ത്തിക്കുകയാണെങ്കില്‍ 15,000 യുഎസ് ഡോളര്‍ വരെ പിഴ ഈടാക്കാനും ഐസിസി നിയമത്തില്‍ വ്യവസ്ഥയുണ്ട്.

പന്ത് കുത്തിത്തിരിയുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നേരെ ബാറ്റ്‌സ്മാന്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ നട്ടംതിരിയുകയായിരുന്നു. മത്സരത്തില്‍ ഒരു ബാറ്റ്‌സ്മാന് പോലും അര്‍ധസെഞ്ച്വറി തികയ്ക്കാനായിരുന്നില്ല. മൂന്നു ദിവസം കൊണ്ട് അവസാനിച്ച ടെസ്‌റ്റിലെ 40 വിക്കറ്റുകളില്‍ 33 വിക്കറ്റും സ്വന്തമാക്കിയത് സ്പിന്നര്‍മാരായിരുന്നു. ടെസ്റ്റിനിടെ തന്നെ നിരവധി മുന്‍ താരങ്ങള്‍ പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :