നാഗ്‌പുര്‍|
jibin|
Last Modified ചൊവ്വ, 24 നവംബര്‍ 2015 (16:35 IST)
ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്‌റ്റ് നാളെ നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ആദ്യ ടെസ്‌റ്റില്‍ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കാന്‍ പാഡുകെട്ടുബോള്‍ പരമ്പരയില്‍ ഒപ്പമെത്താനാകും സന്ദര്‍ശകര്‍ ശ്രമിക്കുക.
ചണ്ഡീഗഡ് ടെസ്‌റ്റില്‍ മിന്നും ജയം നേടിയ വിരാട് കോഹ്‌ലിയും സംഘവും രണ്ടാം ടെസ്‌റ്റില്‍ ജയം ആവര്‍ത്തിക്കുമെന്നു കരുതിയെങ്കിലും മഴ വില്ലനാകുകയായിരുന്നു. ബംഗളൂരു ടെസ്‌റ്റ് മഴ തടസപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ സാധ്യത ഇന്ത്യക്കായിരുന്നു. രണ്ടു ടെസ്‌റ്റുകളിലും സ്‌പിന്നിനെ അനുകൂലിക്കുന്ന പിച്ചാണ് ഒരുക്കിയിരുന്നത്. ചാണ്ഡിഗഡിലും സ്‌പിന്‍ പിച്ച് ഒരുക്കുന്നത് പരമ്പര ജയം ലക്ഷ്യമാക്കിയാണ്. അശ്വിനും ജഡേജയം നയിക്കുന്ന സ്‌പിന്‍ ഡിപ്പാര്‍ട്ടുമെന്റ് മൂന്നാം ടെസ്‌റ്റിലും കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്.
അതേസമയം, സന്ദര്‍ശകര്‍ സമ്മര്‍ദ്ദത്തിന്റെ വക്കിലാണ്. ലോക ഒന്നാം നമ്പറായ ഹഷിം അംലയേയും സംഘത്തിനേയും
സ്‌പിന്‍പിച്ചുകളാണ് ചതിച്ചത്. തങ്ങളുടെ പേരു കേട്ട പേസ് ബോളിംഗ് നിരയ്‌ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്തതും ബാറ്റിംഗ് നിര ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്കു മുന്നില്‍ തകരുന്നതുമാണ് അവരുടെ പ്രശ്‌നം. മൂന്നാം ടെസ്‌റ്റില്‍ ജയം സ്വന്തമാക്കി എങ്ങനെയും പരമ്പരയില്‍ ഒപ്പമെത്താനാണ് സന്ദര്‍ശകര്‍ ശ്രമിക്കുക.