നാഗ്‌പുര്‍|
jibin|
Last Modified ശനി, 21 നവംബര്‍ 2015 (10:40 IST)
ഇന്ത്യക്കെതിരാ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് പേസ് ബോളര്‍ മര്‍ച്ചന്റ് ഡി ലാംഗെയെ ഉള്‍പ്പെടുത്തി. ലോക ഒന്നാം നമ്പര്‍ ബോളര്‍ ഡെയ്‌ല്‍ സ്‌റ്റെയിനിന് പരുക്കേറ്റ സാഹചര്യത്തില്‍ അദ്ദേഹം കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഇതേത്തുടര്‍ന്നാണ് ലാംഗെയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
പേശിവലിവിനെ തുടര്‍ന്നാണ് സ്‌റ്റെയില്‍ മൂന്നാം ടെസ്‌റ്റില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നു അറിയുന്നത്.
ദക്ഷിണാഫ്രിക്ക ജയിച്ച രണ്ടു ട്വിന്റി 20യില്‍ ടീമിലെ അംഗമായിരുന്നു മര്‍ച്ചന്റ് ഡി ലാംഗെ. ബോളര്‍മാര്‍ക്ക് പരുക്ക് തുടരുന്നതിനാല്‍ സമ്മര്‍ദ്ദത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ടെസ്‌റ്റ് നയകന്‍ ഹഷിം അംല.