jibin|
Last Updated:
ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (13:34 IST)
മഹേന്ദ്ര സിംഗ് ധോണിയെ ഏകദിന നായക സ്ഥാനത്ത് മാറ്റുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കവെ എത്രയും വേഗം ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും വിരാട് കോഹ്‌ലിയെ ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്. ഏകദിനത്തിലും ട്വന്റി20യിലും കൊഹ്‌ലിയെ നായകനാക്കണം. ധോണി ട്വന്റി20, ഏകദിനനായക സ്ഥാനത്ത് നിന്ന് മാറ്റേണ്ട സമയമായെന്നും ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു.
സമ്മര്‍ദ്ദത്തിന് അടിപ്പെടാത്ത കളിക്കാരനാണ് കൊഹ്‌ലി. അതുകൊണ്ടുതന്നെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കാനുള്ള ശേഷി ഇപ്പോഴുള്ളത് കൊഹ്‌ലിക്കാണ്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ സ്‌പിന്നര്‍മാര്‍ നിര്‍ണായകമാണെന്ന് കാലിസ് പറഞ്ഞു. അശ്വിന്‍, അമിത് മിശ്ര എന്നിവരെ നേരിടുന്നത് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് ശ്രമകരമാകും. എന്നാല്‍ ഡെല്‍ സ്റ്റെയ്ന്‍ എന്ന പേസ് ബൗളര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്‌ക്ക് ഭീഷണിയായിരിക്കുമെന്നും കാലിസ് മുന്നറിയിപ്പ് നല്‍കി.