രാഹുലിന് പകരം പന്ത്? പേസിനെ തുണയ്ക്കുന്ന പിച്ചിൽ അശ്വിന് പകരം ഹർഷൽ, ഇന്ത്യയുടെ ഇന്നത്തെ സാധ്യത ഇലവൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ഒക്‌ടോബര്‍ 2022 (08:48 IST)
ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. നാലരയ്ക്ക് പെർത്തിലാണ് മത്സരം. ഇന്നത്തെ മത്സരം വിജയിക്കാനായാൽ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. അതേസമയം കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരായ വിജയത്തോടെ വലിയ ആത്മവിശ്വാസമായാണ് ദക്ഷിണാഫ്രിക്കയെത്തുക. മുൻനിരയ്ക്കൊപ്പം പേസർമാർ കൂടി മികച്ച പ്രകടനം നടത്തിയത് ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാണ്.

ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ വിരാട് കോലി തന്നെയാകും ഇന്നത്തെ മത്സരത്തിലെയും ശ്രദ്ധാകേന്ദ്രം. നെതർലൻഡ്സിനെതിരായ മത്സരത്തിൽ നായകൻ രോഹിത് ശർമ ഫോമിലേക്കെത്തിയതും ഇന്ത്യയ്ക്ക് ആശ്വാസമാണ്. അതേസമയം ആദ്യ 2 മത്സരങ്ങളിൽ പരാജയപ്പെട്ട കെ എൽ രാഹുലിന് ഇന്നത്തെ മത്സരം നിർണായകമാണ്. ഓപ്പണിങ് സ്ഥാനത്ത് ഇന്നും തന്നെ തുടരാനാണ് സാധ്യത.

അതേസമയം പേസിനെ തുണയ്ക്കുന്ന പെർത്തിലെ പിച്ചിൽ സ്പെഷ്യലിസ്റ്റ് സ്പിന്നറായ അശ്വിനെ ഇന്ത്യ ഇന്ന് ഉൾപ്പെടുത്തിയേക്കില്ല. അധിക പേസറെ ടീമിലെടുക്കാൻ തീരുമാനിച്ചാൽ അശ്വിന് പകരം ഹർഷൽ പട്ടേൽ ടീമിൽ ഇടം നേടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :