അനായാസം സെമിയിലെത്തുമോ ഇന്ത്യ? കടമ്പകള്‍ ഇനിയുമുണ്ട്

രണ്ട് കളികളില്‍ രണ്ടിലും ജയിച്ച് നാല് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍

രേണുക വേണു| Last Modified ശനി, 29 ഒക്‌ടോബര്‍ 2022 (09:45 IST)

ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുകയാണ്. ഗ്രൂപ്പ് 12 ഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്നാം ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിച്ചാല്‍ ഇന്ത്യ ഏറെക്കുറെ സെമി ഫൈനല്‍ ഉറപ്പിക്കും.

രണ്ട് കളികളില്‍ രണ്ടിലും ജയിച്ച് നാല് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് ആറാകും. പിന്നീട് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ബംഗ്ലാദേശിനും സിംബാബ്വെയ്ക്കും എതിരെയാണ്. ഇതില്‍ ഒരെണ്ണം ജയിച്ചാല്‍ തന്നെ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യക്ക് സെമി ഫൈനലില്‍ എത്താം.

അതേസമയം, മഴ മൂലം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം ഉപേക്ഷിച്ചാല്‍ അത് ഇന്ത്യക്ക് നേരിയ തോതില്‍ തിരിച്ചടിയാകും. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയേക്കാള്‍ നെറ്റ് റണ്‍റേറ്റ് ഉണ്ട്. ബംഗ്ലാദേശ്, സിംബാബ്വെ എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചാലും ഇന്ത്യക്ക് തിരിച്ചടിയാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :