റെക്കോർഡ് മറികടന്ന് രോഹിത്തും മായങ്കും; അതും 47 വർഷം പഴക്കമുള്ളത്

47 വർഷത്തിന് ഇടയിൽ ആദ്യമായാണ് ഇന്ത്യയുടെ രണ്ട് ഓപ്പണർമാർ ഇന്ത്യൻ മണ്ണിൽ ഓപ്പണറുടെ റോളിൽ തങ്ങളുടെ ആദ്യ മത്സരം കളിക്കാനിറങ്ങുന്നത്.

തുമ്പി എബ്രഹാം| Last Updated: ബുധന്‍, 2 ഒക്‌ടോബര്‍ 2019 (12:12 IST)
ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ തന്നെ റെക്കോർഡ് ബുക്ക് തുറന്ന് രോഹിത് ശർമയും മായങ്ക് അഗർവാളും. 47 വർഷത്തിന് ഇടയിൽ ആദ്യമായാണ് ഇന്ത്യയുടെ രണ്ട് ഓപ്പണർമാർ ഇന്ത്യൻ മണ്ണിൽ ഓപ്പണറുടെ റോളിൽ തങ്ങളുടെ ആദ്യ മത്സരം കളിക്കാനിറങ്ങുന്നത്.

47 വർഷങ്ങൾക്ക് മുൻപ് സുനിൽ ഗവാസ്കറും, രാംനാഥ് പർക്കറുമാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. 1972ൽ ഇംഗ്ലണ്ടിനെതിരെ ഡൽഹിയിൽ നടന്ന ടെസ്റ്റിലായിരുന്നു അത്. അന്ന് പാർക്കർ ഓപ്പണറുടെ റോളിൽ തന്റെ അരങ്ങേറ്റം കുറിച്ചപ്പോൾ ഗവാസ്കർ ഇന്ത്യൻ മണ്ണിൽ ഓപ്പണറുടെ റോളിലെ അരങ്ങേറ്റം പൂർത്തിയാക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :