ഇന്ത്യന്‍ 2: കമല്‍‌ഹാസന് വില്ലന്‍ അനില്‍ കപൂര്‍ !

Anil Kapoor, Indian 2, Shankar, Kamalhaasan, അനില്‍ കപൂര്‍, ഇന്ത്യന്‍ 2, ഷങ്കര്‍, കമല്‍ഹാസന്‍
അനുപം ശങ്കര്‍| Last Modified ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (13:50 IST)
ബ്രഹ്‌മാണ്ഡ സംവിധായകന്‍ ഷങ്കറിന്‍റെ മാഗ്‌നം ഓപസ് ‘ഇന്ത്യന്‍ 2’ ചിത്രീകരണം പുരോഗമിക്കുകയാണ്. കമല്‍ഹാസന്‍ നായകനായി അഭിനയിക്കുന്ന സിനിമയില്‍ വില്ലനായി അനില്‍ കപൂര്‍ എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഈ പ്രൊജക്ടിനായി അനില്‍ കപൂര്‍ കരാറൊപ്പിട്ടുകഴിഞ്ഞതായാണ് അറിയാന്‍ കഴിയുന്നത്.

ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ 2വില്‍ നേരത്തേ വില്ലനായി അക്ഷയ് കുമാറിനെയും അജയ് ദേവ്ഗണിനെയുമാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഷങ്കറിന്‍റെ തന്നെ കഴിഞ്ഞ ചിത്രമായ 2.Oയില്‍ വില്ലനായി എത്തിയതുകൊണ്ട് അക്ഷയ് കുമാര്‍ ഇതില്‍ വേണ്ടെന്ന് തീരുമാനിച്ചു. അജയ് ദേവ്ഗണിനെ പരിഗണിച്ചെങ്കിലും അതും വര്‍ക്കൌട്ടായില്ല. ഒടുവില്‍ അനില്‍ കപൂര്‍ ഈ സിനിമയില്‍ വില്ലനായി എത്തുകയാണ്.

ഷങ്കര്‍ മുതല്‍‌വന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതില്‍ അനില്‍ കപൂറായിരുന്നു നായകന്‍. ആ ബന്ധം ഈ പ്രൊജക്ടിലേക്ക് വില്ലനായി വരാന്‍ അനില്‍ കപൂറിനെ പ്രേരിപ്പിച്ചു.

കാജല്‍ അഗര്‍വാള്‍, സിദ്ദാര്‍ത്ഥ്, സമുദ്രക്കനി, രകുല്‍ പ്രീത് സിംഗ്, വിവേക്, ഡെല്ലി ഗണേഷ് തുടങ്ങിയവരും ഇന്ത്യന്‍ 2ല്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം രത്നവേലുവാണ്. 2020 തമിഴ് ന്യൂ ഇയറിന് ഇന്ത്യന്‍ 2 പ്രദര്‍ശനത്തിനെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :