ജെയിംസ് ആൻഡേഴ്‌സനെ ഇന്ത്യ ഭയക്കണം: കണക്കുകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ഫെബ്രുവരി 2021 (16:03 IST)
ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് മുന്നിൽ വെല്ലുവിളി ഉയർത്തുന്ന നിരവധി താരങ്ങളാണുള്ളത്. ബാറ്റിങ്ങിൽ ജോ റൂട്ടും, ബെൻസ്റ്റോക്‌സും ബൗളിങ്ങിൽ ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയ ലോകോത്തര പേസര്‍മാരും ഇംഗ്ലണ്ടിനുണ്ട്. എന്നാൽ ഈ നിരയിൽ ഇന്ത്യ ഏറ്റവും ഭയപ്പെടേണ്ടത് ഇംഗ്ലണ്ട് പേസർ ജെയിം ആൻഡേഴ്‌സണിനെ ആയിരിക്കും.

നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ സ്വന്തമാക്കിയ 39കാരൻ പ്രായം തന്നെ തളർത്തിയിട്ടില്ലെന്ന് ശ്രീലങ്കൻ പര്യടനത്തിലെ മികവുറ്റ പ്രകടനം കൊണ്ട് തെളിയിക്കുകയും ചെയ്‌തു.ലങ്കയിലെ പ്രകടനം ഇന്ത്യയ്‌ക്കുള്ള മുന്നറിയിപ്പായി വേണം പരിഗണിക്കാൻ. അതേസമയം ഇന്ത്യക്കെതിരെ മാത്രം 110 വിക്കറ്റുകളാണ് ആൻഡേഴ്‌സൺ നേടിയിട്ടുള്ളത്.

27 ടെസ്റ്റുകളിൽ നിന്ന് 25.98 എന്ന മികച്ച ശരാശരിയിലാണ് ആൻഡേഴ്‌സണിന്റെ നേട്ടം. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ കഴിഞ്ഞാല്‍ ഉപ ഭൂഖണ്ഡത്തില്‍ ഏഷ്യക്കു പുറത്തു നിന്നുള്ള ഒരു ഫാസ്റ്റ് ബൗളറുടെ ഏറ്റവും മികച്ച പ്രകടനം ആന്‍ഡേഴ്‌സന്റേതാണ്. എന്ന കണക്കും ഇന്ത്യക്ക് മുന്നിൽ വെല്ലുവിളി ഉണർത്തുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :