വിദേശത്തെ സീമിങ് ട്രാക്കിൽ നമ്മൾ കളിക്കുന്നില്ലെ? ചെന്നൈ പിച്ച് വിവാദത്തിൽ പൂജാര

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (09:43 IST)
ചെന്നൈ പിച്ചിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. ടേൺ ചെയ്യുന്ന പിച്ചുകളിൽ കളിക്കുക എന്നത് പ്രയാസമാണ്. എന്നാൽ അപകടകാരിയായ പിച്ചായിരുന്നില്ല ചെന്നൈയിലേ‌തെന്നും പറഞ്ഞു.

പന്ത് സ്പിൻ ചെയ്യുമ്പോൾ റൺസ് കണ്ടെത്തുന്നത് പ്രയാസമാണ്. പ്രത്യേകിച്ച് വിദേശതാരങ്ങൾക്ക്. നമ്മൾ വിദേശത്തെ സീമിങ് ട്രാക്കിൽ കളിക്കുമ്പോൾ കളി മൂന്നും നാലും ദിവസം കൊണ്ട് തീരുന്നു. വിദേശത്തെ പച്ചപ്പുല്ലുള്ള സീം മൂവ്‌മെറ്റുള്ള പിച്ചുകളിൽ നമ്മൾ കളിക്കാറുണ്ട്.
ചെന്നൈയിലേത് മോശം പിച്ചെന്ന് പറയാനാകില്ല. രണ്ടാം ഇന്നിങ്സിൽ കാര്യങ്ങൾ ദുഷ്‌കരമാകും. ഓസീസിൽ നാലും അഞ്ചും ദിവസങ്ങളിൽ ട്രാക്കിൽ വിള്ളൽ വരും. ഇത് പന്തിന്റെ ഗതിയിൽ മാറ്റം വരുത്തും. ഒരു ടീം എന്ന നിലയിൽ ഇത് നമുക്ക് പ്രശ്‌നമെന്ന് തോന്നിയിട്ടില്ല പൂജാര പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :