പെർത്ത്|
jibin|
Last Modified വെള്ളി, 30 ജനുവരി 2015 (12:43 IST)
ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായകമായ
ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തില്‍ ഇന്ത്യ 48.1 ഓവറില്‍ 200 റണ്‍സിന് ഓള്‍ഔട്ടായി. 73 റണ്‍സ് നേടിയ അജങ്ക്യാ രഹാനെ മാത്രമാണ് മാന്യമായ സ്‌കേര്‍ നേടിയത്. അഞ്ച് പേരാണ് രണ്ടക്കം കടന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍.
ഇരു ടീമുകള്‍ക്കും നിര്‍ണായകമായ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍ വിക്കറ്റ് കളയാതിരിക്കാനും താളം കണ്ടെത്താനും ശ്രമിക്കുകയായിരുന്നു. 83 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പതിവ് പോലെ പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് നീങ്ങുന്ന ധവാനാണ് (38) ആദ്യം പുറത്തായത്.
പിന്നീട് എല്ലാം വളരെപ്പെട്ടെന്ന് തന്നെ അവസാനിക്കുകയും ചെയ്തു. വിരാട് കോഹ്‌ലി (8), സുരേഷ് റെയ്‌ന (1), അമ്പാട്ടി റായിഡു (12), നായകന്‍ മഹേന്ദ്ര സിംഗ് ധോണി (17), ലോകകപ്പില്‍ കൊട്ടിഘോഷിച്ച് ടീമില്‍ ഉള്‍പ്പെടുത്തിയ സ്‌റ്റുവാര്‍ട്ട് ബിന്നി (7), രവീന്ദ്ര ജഡേജ (5), അക്ഷേര്‍ പട്ടേല്‍ (1), മോഹിത് ശര്‍മ്മ (7), മുഹമദ് ഷാമി (25) എന്നിവരാണ് ഇംഗ്ലീഷ് ബൌളര്‍മാരെ കൂടുതല്‍ വിഷമിപ്പിക്കാതെ കൂടാരം കയറിയവര്‍.
ഇതുവരെ മൂന്നുകളികളിൽ നിന്ന് ഇംഗ്ളണ്ടിന് അഞ്ച് പോയിന്റും ഇന്ത്യയ്ക്ക് രണ്ട് പോയിന്റുമാണുള്ളത്. നാല് കളികളും പൂർത്തിയാക്കിയ ഓസ്ട്രേലിയ ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.