ന്യൂഡല്‍ഹി|
jibin|
Last Updated:
ശനി, 22 ഒക്‌ടോബര്‍ 2016 (13:55 IST)
ഇന്ത്യന്‍ ടെസ്‌റ്റ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ നായകമികവിനെ പ്രശംസിച്ച് ടീം പരിശീലകന്‍ അനില്‍ കുംബ്ലെ രംഗത്ത്. കോഹ്‌ലി മത്സരത്തിനൊരുങ്ങുന്ന രീതി എന്നെ ആകര്‍ഷിക്കാറുണ്ട്. എന്തെങ്കിലും വീഴ്‌ച സംഭവിച്ചാല്‍ അത് തുറന്നു പറയാനും അദ്ദേഹത്തിന് മടിയില്ലെന്ന് കുംബ്ലെ പറയുന്നു.
തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അത് വിശദീകരിക്കാന്‍ കോഹ്‌ലി കാണിക്കുന്ന സത്യസന്ധത എടുത്തുപറയേണ്ട ഒന്നാണ്. എനിക്ക് തെറ്റു പറ്റിയെന്നും അതിനേക്കുറിച്ച് സംസാരിക്കണമെന്നും കോഹ്‌ലി അടുക്കല്‍ വന്ന് പറയുമെന്നും കുംബ്ലെ വ്യക്തമാക്കി.
തോല്‍വിയില്‍ ന്യായീകരണങ്ങള്‍ നിരത്തുന്ന മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് ഏറെ വ്യത്യസ്ഥനാണ് കോഹ്‌ലിയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍
ഇന്ത്യ പൊരുതി തോറ്റിരുന്നു. ഇതിനുശേഷം തോല്‍വിക്ക് കാരണമായ കാര്യങ്ങള്‍ നിരത്തി ധോണി രംഗത്തെത്തിയിരുന്നു.