കോഹ്‌ലിയെ മാറ്റി രോഹിത്തിനെ ക്യാപ്‌റ്റനാക്കണം; നിര്‍ദേശവുമായി യുവരാജ്

   yuvraj singh , team india , kohli , dhoni , രോഹിത് ശര്‍മ്മ , വിരാട് കോഹ്‌ലി , ഇന്ത്യന്‍ ടീം
മുംബൈ| മെര്‍ലിന്‍ സാമുവല്‍| Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (18:55 IST)
ട്വന്റി-20 ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയെ ക്യാപ്‌റ്റനാക്കണമെന്ന നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ ജോലിഭാരം ഇതോടെ കുറയു. ഐ പി എല്‍ മത്സരങ്ങള്‍ പരിശോധിച്ചാല്‍ കുട്ടി ക്രിക്കറ്റില്‍ വിരാടിനെക്കാള്‍ മികച്ച റെക്കോര്‍ഡ് ഹിറ്റ്‌മാനാണെന്നും യുവി പറഞ്ഞു.

രോഹിത്തിന് പരിമിത ഓവര്‍ മത്സരങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്യാന്‍ കഴിയും. മുമ്പ് ടെസ്‌റ്റ് - ഏകദിന മത്സരങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപ്പോള്‍ ടീമിനെ നയിക്കുന്നതില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നുമില്ല. എന്നാല്‍ ഇന്ന് ട്വന്റി-20 മത്സരങ്ങളും കളിക്കേണ്ടതുണ്ടെന്നും യുവി വ്യക്തമാക്കി.

കോഹ്‌ലിയുടെ ജോലിഭാരം കുറയ്‌ക്കാന്‍ ക്യാപ്‌റ്റന്‍സി വിഭജിക്കുന്നത് മാനേജ്‌മെന്റിന്റെ തീരുമാനമാണ്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനാണ് വിരാട്. എന്നാല്‍ ട്വന്റി-20 ക്രിക്കറ്റിലെ രോഹിത്തിന്റെ നേട്ടങ്ങള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്നും യുവരാജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :