അടുത്ത ലോകകപ്പിലും ധോണി കളിക്കുമോ ?; ആവശ്യമുയര്‍ത്തി ഇന്ത്യന്‍ താരം രംഗത്ത്

 ms dhoni , suresh raina , kohli , team india , കോഹ്‌ലി , ധോണി , റെയ്‌ന , ഇന്ത്യന്‍ ടീം
മുംബൈ| മെര്‍ലിന്‍ സാമുവല്‍| Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (18:25 IST)
ഏകദിന ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സൂപ്പര്‍ താരം മഹേന്ദ്ര സിംഗ് ധോണി. വെസ്‌റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെയുള്ള പരമ്പരകളില്‍ താരം കളിച്ചില്ല. ഇതോടെ ആരാധകരുടെ പ്രിയതാരം വിരമിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമായി.

ബി സി സി ഐയും സെലക്‍ടര്‍മാരും ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാന്‍ മുന്നോട്ട് വന്നിട്ടില്ല. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും ടീമില്‍ ധോണിയുടെ സാന്നിധ്യം ആഗ്രഹിക്കിന്നവരാണ്.

ട്വന്റി-20 ലോകകപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ടീം അഴിച്ചു പണികള്‍ നടത്തുകയാണ്. ധോണിയെ പുറത്തിരുത്തി ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം മാനേ‌ജ്‌മെന്റ്.

ഇതിനിടെ വരുന്ന ട്വന്റി-20 ലോകകപ്പില്‍ കളിക്കാനുള്ള കരുത്ത് ധോണിക്കുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുരേഷ് റെയ്‌ന. “ധോണി ഇപ്പോഴും പൂര്‍ണ ഫിറ്റാണ്. വിസ്‌മയ വിക്കറ്റ് കീപ്പറും എക്കാലത്തെയും മികച്ച ഫിനിഷറുമാണ്. ലോകകപ്പില്‍ ധോണി ഇന്ത്യക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും”- എന്നും റെയ്‌ന ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമില്‍ ധോണിയുടെ സഹതാരമാണ് റെയ്‌ന. ടീം ഇന്ത്യയില്‍ ധോണിയുടെ തണലില്‍ വളര്‍ന്ന മറ്റൊരു താരം കൂടിയാണ് അദ്ദേഹം. ധോണിയോട് ഇന്നും കൂറ് പുലര്‍ത്തുന്ന കോഹ്‌ലിയടക്കമുള്ള താരങ്ങളില്‍ ഒരാളുമാണ് റെയ്‌ന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :