ഇന്ത്യൻ ക്രിക്കറ്റിൽ രോഹിത്തും കോലിയും വിരമിച്ചാലും ഒന്നും സംഭവിക്കില്ല, കഴിവുള്ള പയ്യന്മാർ ഏറെയുണ്ട്: ഡാരൻ ലേമാൻ

Kohli, Rohit
Kohli, Rohit
അഭിറാം മനോഹർ| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2024 (18:34 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും വിരമിക്കാല്‍ തീരുമാനിച്ചാലും ആ വിടവ് നികത്താന്‍ കെല്‍പ്പുള്ള ധാരാളം യുവതാരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡാരന്‍ ലേമാന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്തെ ഏറ്റവും മോശം ഫോമിലൂടെയാണ് ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് ലേമാന്റെ പ്രതികരണം.


2024ല്‍ 14 മത്സരങ്ങളില്‍ നിന്നും 24.76 ശരാശരിയില്‍ 619 റണ്‍സായിരുന്നു രോഹിത് നേടിയത്. 2 സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കോലിയാകട്ടെ 10 മത്സരങ്ങളിലെ 19 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 417 റണ്‍സ് മാത്രമാണ് നേടിയത്. 24.52 ആണ് താരത്തിന്റെ ശരാശരി. ഇതോടെ വലിയ വിമര്‍ശനമാണ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ആരാധകരില്‍ നിന്നും ഉയരുന്നത്. രോഹിത് ശര്‍മയുടെ കാലം കഴിഞ്ഞുവെന്നും വിരമിക്കാല്‍ സമയമായെന്നും പറയുന്ന ആരാധകര്‍ കോലി ആഭ്യന്തര ലീഗില്‍ കളിച്ച് തിരിച്ചുവരണമെന്നാണ് ആവശ്യപ്പെടുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :