അഭിറാം മനോഹർ|
Last Modified ചൊവ്വ, 31 ഡിസംബര്‍ 2024 (15:18 IST)
മെല്‍ബണ്‍ ടെസ്റ്റിലെ വിജയത്തോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 2-1ന് മുന്നിലെത്തി ഓസ്‌ട്രേലിയ. പരമ്പരയിലെ അവസാന മത്സരം ജനുവരി മൂന്നിന് സിഡ്‌നിയില്‍ ആരംഭിക്കാനിരിക്കെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമാക്കാന്‍ ഒരു സമനില മാത്രമാണ് ഓസ്‌ട്രേലിയക്ക് ആവശ്യമുള്ളത്.
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന് വിജയിച്ചാണ് ഇന്ത്യ തുടക്കമിട്ടതെങ്കിലും അഡലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ വിജയവുമായി ഓസീസ് ശക്തമായി തിരുച്ചുവന്നു. മെല്‍ബണ്‍ ടെസ്റ്റിലും വിജയിച്ചതോടെ 2-1ന്റെ ലീഡ് സ്വന്തമാക്കാനും ഓസീസിനായി. സിഡ്‌നി ടെസ്റ്റില്‍ സമനില സ്വന്തമാക്കാനായാല്‍ തന്നെ ട്രോഫി സ്വന്തമാക്കാന്‍ ഓസീസിനാകും. അതേസമയം ഇന്ത്യയാണ് വിജയിക്കുന്നതെങ്കില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യയ്ക്കാകും. ഇതോടെ പരമ്പര സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയ ഇനിയും കാത്തിരിക്കേണ്ടതായി വരും.