അഡ്‌ലെയ്ഡ്|
jibin|
Last Modified വ്യാഴം, 11 ഡിസംബര്‍ 2014 (11:51 IST)
പ്രാദേശിക ക്രിക്കറ്റ് മത്സരത്തില്‍ ബൗണ്‍സര്‍ തലയില്‍ കൊണ്ട് ഫിലിപ്പ് ഹ്യൂഗ്‌സ് മരണമടഞ്ഞതിന്റെ വേദന മാറുന്നതിന് മുമ്പ് തന്നെ വീണ്ടുമൊരു ബൗണ്‍സര്‍. ഇത്തവണ ബൗണ്‍സര്‍ ഇടിച്ചത് ഇന്ത്യയുടെ താല്‍ക്കാലിക നായകന്‍ വിരാട് കോഹ്‌ലിയുടെ തലയിലാണ്. ബൗണ്‍സര്‍ പായിച്ചതാകട്ടേ ഓസീസ് പേസ് ബൗളിംഗിന്റെ കൂന്തമുനയായ മിച്ചല്‍ ജോണ്‍സണും.
ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്നു സംഭവം നടന്നത്. 140 കിലോമീറ്റര്‍ വേഗത്തില്‍ മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ പന്ത് വിരാട് കോഹ്‌ലിയുടെ ഹെല്‍മറ്റിന്റെ ഇടതുവശത്ത് വന്നിടിക്കുകയായിരുന്നു. കുനിഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും പന്ത് ക്രത്യമായി കോഹ്‌ലിയുടെ ഹെല്‍മറ്റില്‍ വന്നിടിച്ചു. ഏറ് കൊണ്ട് പതറി നിന്ന ഇന്ത്യന്‍ നായകന്റെ അടുത്തേക്ക് ക്ലോസ് ഇന്‍ ആയി ഫീല്‍ഡ് ചെയ്തിരുന്ന ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും, ജോണ്‍സനും ഓടിയെത്തി. മൂവരുടെയും മുഖത്ത് ആശങ്ക വ്യക്തമായിരുന്നു.
തുടര്‍ന്ന് ഹെല്‍മറ്റ് ഊരി പരിശേധിച്ച ശേഷം കോഹ്‌ലിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പിച്ചാണ് മൂവരും പിച്ചില്‍ നിന്നു തിരിച്ചുപോയത്. പതറിപ്പോയ ജോണ്‍സനെയും സമാശ്വസിപ്പിച്ച് ധൈര്യം കൊടുത്താണ്
ക്ലാര്‍ക്ക് മടങ്ങിയത്. മുരളി വിജയ് ഒരു ഷോട്ട് ബോള്‍ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റിന് പിറകില്‍ ക്യാച്ച് നല്‍കിയ മടങ്ങിയതിനുശേഷമെത്തിയ കോഹ്‌ലി ഇന്നിംഗ്‌സില്‍ നേരിട്ട ആദ്യ പന്തിലാണ് ബൗണ്‍സര്‍ കൊണ്ടത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.