മഴയും ടോസും നിര്‍ണായകമെന്ന് ധോണി; കൊച്ചി ആടി തിമര്‍ക്കുന്നു

കൊച്ചി| jibin| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (15:07 IST)
നാളെ കൊച്ചിയില്‍ നടക്കുന്ന ഇന്ത്യ വെ‌സ്‌റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തില്‍ മഴയും ടോസും നിര്‍ണായകമാകുമെന്ന് ഇന്ത്യന്‍ ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി. രാവിലെ കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരിശീലനത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ക്യാപ്‌റ്റന്‍ കൂള്‍.

ധോണിയുടെ നേതൃത്വത്തില്‍ രാവിലെ നടന്ന പരിശീലനത്തില്‍ താരങ്ങള്‍ നെറ്റ്‌സില്‍ പ്രാക്‍ടീസ് നടത്തി. ഉപനായകന്‍ വിരാട് കോ‌ഹ്‌ലിയാണ് കൂടുതല്‍ നേരം ബാറ്റിംഗില്‍ പരിശീലനം നടത്തിയത്. ഉച്ചകഴിഞ്ഞ് ബ്രാവോയുടെ നേതൃത്വത്തില്‍ വിന്‍ഡീസ് താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങും.

നാളെ മഴ പെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ആധുനിക തരത്തിലുള്ള ഒരുക്കങ്ങളാണ് സ്‌റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ നേരിയ തോതില്‍ മഴ പെയ്തിരുന്നു. കൊച്ചിയിലെ പിച്ച് ബൌളര്‍മാര്‍ക്കും അനുകൂലമാകാന്‍ സാധ്യതയുണ്ടെന്ന് ക്യുറേറ്റര്‍ വ്യക്തമാക്കിയിരുന്നു. അതിനാലാണ് ടോസ് നിര്‍ണായകമാകുമെന്ന് ധോണി വ്യക്തമാക്കിയത്. ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം ഗോളി ശ്രീജേഷിനെ കെസിഎ ആദരിച്ചു. കെസിഎയുടെ ഉപഹാരം ധോണി ശ്രീജേഷിന് നല്‍കി. കെസിഎ പ്രസിഡന്റ് ടിസി മാത്യൂവും മറ്റു പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :