പൂജാരയുടെ കിടു ഇന്നിംഗ്‌സ്; മാനം കാത്ത് ഇന്ത്യ - കോഹ്‌ലിപ്പട കടലാസ് പുലികളെന്ന് വീണ്ടും തെളിയിച്ചു

പൂജാരയുടെ കിടു ഇന്നിംഗ്‌സ്; മാനം കാത്ത് ഇന്ത്യ - കോഹ്‌ലിപ്പട കടലാസ് പുലികളെന്ന് വീണ്ടും തെളിയിച്ചു

  virat kohli , india Australia test , CA Pujara , ചേതേശ്വര്‍ പൂജാര , ഓസ്‌ട്രേലിയ , വിരാട് കോഹ്‌ലി , ഇന്ത്യ
അഡ്‌ലെയ്ഡ്‌| jibin| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (14:09 IST)
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്‌റ്റില്‍ ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ മാനം കാത്ത് ഇന്ത്യ. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയടക്കം പേരുകേട്ട താരങ്ങളെല്ലാം അടിയറവ് പറഞ്ഞപ്പോള്‍ 246 പന്തില്‍ വിലപ്പെട്ട 123 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്.

ഒന്നാം ദിനം കളിനിര്‍ത്തിയപ്പോള്‍ ഒമ്പത് വിക്കറ്റിന് 250 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഷമിയും (6) ബൂംമ്രയുമാണ് ക്രീസില്‍.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ഓസ്‌ട്രേലിയന്‍ പേസ് ബോളിംഗിനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു ഇന്ത്യന്‍ മുന്‍‌നിര.

കെഎല്‍രാഹുലിനെ ജോഷ് ഹെയ്‌സല്‍വുഡ് ഫിഞ്ചിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ മുരളി വിജയി 11 റണ്‍സുമായി ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കി മടങ്ങി. ക്രീസില്‍ എത്തിയ കോഹ്‌ലിയെ (3) കമ്മിണ്‍സ് പുറത്താക്കുകയായിരുന്നു. അജിങ്ക്യാ രഹാനെയും (13) ഹെയ്‌സല്‍വുഡിന് മുമ്പില്‍ മുട്ട് മടക്കുകയായിരുന്നു.

മുന്‍നിര തകര്‍ന്നതോടെ കാര്യമായ പ്രതിഷേധമില്ലാതെ പിന്നാലെ എത്തിയവരും വീണു. രോഹിത് ശർമ (37), ഋഷഭ് പന്ത് (25), രവിചന്ദ്രൻ അശ്വിന്‍ (25), ഇഷാന്ത് ശർമ (4) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോറുകള്‍.

ഓള്‍ റൌണ്ടര്‍ ഹനുമാ വിഹാരിയെ ഒഴിവാക്കി രോഹിത് ശര്‍മ്മയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കളിക്കുന്നത്. ഏഴ് സ്‌പെഷലിസ്റ്റ് ബാറ്റ്സ്‌മാന്‍മാരും നാല് ബൗളര്‍മാരുമാണ് ഇന്ത്യന്‍ ടീമിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :