കോഹ്‌ലി എന്ത് തന്ത്രമാണ് പയറ്റുന്നത് ?; രോഹിത്തിനെയും ക്യാപ്‌റ്റനെയും ‘വലിച്ചുകീറി’ ആരാധകര്‍

കോഹ്‌ലി എന്ത് തന്ത്രമാണ് പയറ്റുന്നത് ?; രോഹിത്തിനെയും ക്യാപ്‌റ്റനെയും ‘വലിച്ചുകീറി’ ആരാധകര്‍

 rohit sharma , team india , cricket , virat kohli , രോഹിത് ശര്‍മ്മ , വിരാട് കോഹ്‌ലി , നഥാന്‍ ലിയോണ്‍ , ക്രിക്കറ്റ്
അഡ്‌ലെയ്‌ഡ്| jibin| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (12:56 IST)
അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ ഓള്‍റൌണ്ടര്‍ ഹനുമാ വിഹാരിയെ ഒഴിവാക്കി രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനത്തിനെതിരെ ആരാധകരുടെ പ്രതിഷേധം.

വാലറ്റത്തോടൊപ്പം നന്നായി ബാറ്റ് വീശാന്‍ രോഹിത്തിന് സാധിക്കുമെന്നാണ് അന്തിമ ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ കോഹ്‌ലി പറഞ്ഞത്. ക്യാപ്‌റ്റന്റെ തീരുമാനം ശരിയാകുമെന്നാണ് ആരാധകരും കരുതിയത്.

എന്നാല്‍ ഓസ്‌ട്രേലിയന്‍ പേസ് ബോളിംഗിനു മുന്നില്‍ ഇന്ത്യന്‍ മുന്‍ നിര തകര്‍ന്നടിഞ്ഞപ്പോള്‍ വാലറ്റത്തെ കൂട്ടു പിടിച്ച് കളി മെനയുന്നതില്‍ രോഹിത് പരാജയപ്പെടുന്നതാണ് അഡ്‌ലെയ്‌ഡില്‍ കണ്ടത്.

മികച്ച തുടക്കം ലഭിച്ചതിനു പിന്നാലെ ക്രീസില്‍ നിലയുറപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും സ്‌പിന്നര്‍ നഥാന്‍ ലിയോണിന്‍റെ പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് ഹാരിസിന് ക്യാച്ച് നല്‍കി രോഹിത് കൂടാരം കയറുകയായിരുന്നു.

രോഹിത്തില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുമെന്ന് ചേതേശ്വര്‍ പൂജാര കരുതിയിരുന്ന ഘട്ടത്തിലാണ് അലക്ഷ്യമായി ബാറ്റ് വീശി ഹിറ്റ്‌മാന്‍ വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യാന്‍ കേമനായ വിഹാരിയെ ഒഴിവാക്കി രോഹിത്തിനെ എന്തിനാണ് കളിപ്പിച്ചതെന്നും, എന്ത് തന്ത്രമാണ് കോഹ്‌ലി ഇതിലൂടെ നടപ്പാക്കിയതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :