‘പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയേക്കാം, അതിനു കാരണമുണ്ട്’; തുറന്നു പറഞ്ഞ് രഹാനെ

‘പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയേക്കാം, അതിനു കാരണമുണ്ട്’; തുറന്നു പറഞ്ഞ് രഹാനെ

 ajinkya rahane , team india , cricket , virat kohli , cricket , india Australia test , അജിങ്ക്യാ രഹാനെ , ഓസ്‌ട്രേലിയ , സ്‌റ്റീവ് സ്‌മിത്ത് , ഡേവിഡ് വാര്‍ണര്‍ , വിരാട് കോഹ്‌ലി
അഡ്‌ലെയ്‌ഡ്| jibin| Last Modified ചൊവ്വ, 4 ഡിസം‌ബര്‍ 2018 (16:17 IST)
ടെസ്‌റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കാണ് സാധ്യതയെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ മുന്‍‌തൂക്കവും കരുത്തുറ്റ ബോളിംഗ് നിരയുമാണ് അതിഥേയര്‍ക്ക് നേട്ടമാകുന്നത്. പരമ്പരയിലെ ഫേവറൈറ്റുകള്‍ ഓസീസ് ആണെന്നും അദ്ദേഹം പറഞ്ഞു.

സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും ഓസ്‌ട്രേലിയന്‍ ടീമിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു. ഇരുവരും ഇല്ലെങ്കില്‍ കൂടി ശക്തമായ നിരയാണ് അവരുടേത്, അതിനാല്‍ വിലകുറച്ച് കാണാന്‍ കഴിയില്ലെന്നും രഹാനെ പറഞ്ഞു.

ടെ‌സ്‌റ്റില്‍ വിജയിക്കണമെങ്കില്‍ ബോളിംഗ് നിര മികച്ചതാകണം. ഓസീസിന് അക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. മികച്ച ബൗളിംഗ് നിര ഉള്ളതാണ് അവര്‍ക്ക് മുന്‍തൂക്കം വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ പരമ്പരയില്‍ ഓസ്ട്രേലിയ്‌ക്കാണ് ജയ സാധ്യതയെന്നും ഇന്ത്യയുടെ വിശ്വസ്ഥനായ ബാറ്റ്‌സ്‌മാന്‍ പറഞ്ഞു.

അതേസമയം, രഹാനെയുള്ള പ്രസ്‌താവനയെ സമ്മര്‍ദ്ദ തന്ത്രമായിട്ടാണ് ക്രിക്കറ്റ് നീരിക്ഷകര്‍ കാണുന്നത്. ഓസ്‌ട്രേലിയയെ വില കുറച്ചു കാണാന്‍ കഴിയില്ലെന്നും ശക്തമായ നിരയാണ് അവരുടേതെന്നും വിരാട് കോഹ്‌ലി മുമ്പ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രഹാനെയും നയം വ്യക്തമാക്കിയത്.

നല്ല വാക്കുകളിലൂടെ ജയ പ്രതീക്ഷ നല്‍കി ഓസീസിന് ക്യാമ്പില്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുകയാണ് ഇരുവരും ബദ്ധിപൂര്‍വ്വം നടത്തുന്നതെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :