മെല്‍ബണ്‍|
VISHNU.NL|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2014 (09:34 IST)
മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍
ഇന്ത്യ 465 റണ്‍സിന് പുറത്തായി. ഇതോടെ ഓസ്ട്രേലിയയ്ക്ക് 65 റണ്‍സിസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആയി. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ലഭിച്ച
ഓസ്‍ട്രേലിയ 24.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയിലാണ്. നിലവില്‍ 173 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയയ്ക്കുള്ളത്.
17 റണ്‍സെടുത്ത വാട്സന്റെയും
23 റണ്‍സെടുത്ത റോജേര്‍സിന്റെയും വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.
നാലാം ദിവസം എട്ടിന് 462 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി.
മുഹമ്മദ് ഷാമി(12), ഉമേഷ് യാദവ്(പൂജ്യം) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.
ഇന്ത്യക്ക് വേണ്ടി നേരത്തെ വിരാട് കോഹ്‍ലിയും രാഹാനെയും സെഞ്ച്വറി നേടിയിരുന്നു. വിരാട്
കോഹ്‍ലി 169ഉം രഹാന 147ഉം റണ്‍സാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്‍ത ഓസ്‍ട്രേലിയ 530 റണ്‍സായിരുന്നു ഒന്നാം ഇന്നിംഗ്സില്‍ എടുത്തിരുന്നത്. സ്‍മിത്ത് 192 റണ്‍സ് എടുത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.