ഇന്ത്യയെ തോല്‍‌പ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മൈക്കല്‍ ക്ലാര്‍ക്ക്

 ഇന്ത്യ ഓസ്ട്രേലിയ സെമിഫൈനല്‍ , മൈക്കല്‍ ക്ലാര്‍ക്ക് , മഹേന്ദ്ര സിംഗ് ധോണി
അഡ്‌ലെ‌യ്‌ഡ്| jibin| Last Modified ശനി, 21 മാര്‍ച്ച് 2015 (16:08 IST)
ഇന്ത്യ ഓസ്ട്രേലിയ സെമിഫൈനല്‍ മല്‍സരങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയെ നേരിടുകയെന്നത് ബുദ്ധിമുട്ടാണെന്ന് ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യ മികച്ച ടീമാണെന്നതില്‍ തര്‍ക്കമില്ല. സെമിയില്‍ അവരെ നേരിടുക എന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ ശ്രദ്ധാ കേന്ദ്രം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ്. അദ്ദേഹം ടീം അംഗങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഇതുവഴി യുവനിരയ്‌ക്ക് ആത്മവിശ്വാസം പകരാന്‍ അദ്ദേഹത്തിന്‍ കഴിയുന്നുണ്ടെന്നും ക്ലാര്‍ക്ക് പറഞ്ഞു. മത്സരം കടുത്തതാകും ഇരു ടീമുകള്‍ക്കും തുല്ല്യ സാധ്യത ഉണ്ട്. ബോളര്‍മാരും ബാറ്റ്‌സ്‌മാന്മാരും ഒരു പോലെ തിളങ്ങുന്നതാണ് അവരുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കെതിരെ കളിക്കുബോള്‍ പാകിസ്ഥാനെതിരെ കളിച്ചതു പോലെ ബാറ്റിംഗ് നിര പെരുമാറരുത്. ചെറിയ അവസരങ്ങള്‍ കിട്ടിയാല്‍ ധോണിപ്പട കളി പിടിച്ചെടുക്കുമെന്നും ക്ലാര്‍ക്ക് പറഞ്ഞു. അതേസമയം ഇന്ത്യക്കാണ് ജയ സാധ്യതയെന്ന് പാകിസ്ഥാന്‍ നായകന്‍ മിസ്‌ബാ ഉള്‍ ഹഖ് പറഞ്ഞു. വ്യാഴാഴ്ച സിഡ്നിയില്‍ വെച്ചാണ് ഇന്ത്യയും ഓസ്ട്രേലിയ രണ്ടാമത്തെ സെമി നടക്കുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :