യുവരാജിനെക്കാള്‍ മികവ് റെയ്‌നയ്‌ക്ക്: ധോണി

യുവരാജ് സിംഗ് , മഹേന്ദ്ര സിംഗ് ധോണി , ലോകകപ്പ് ക്രിക്കറ്റ്
പെര്‍ത്ത്| jibin| Last Modified ശനി, 7 മാര്‍ച്ച് 2015 (16:29 IST)
2011 ലോകകപ്പ് ഇന്ത്യക്ക് നേടി തരുന്നതില്‍ മുഖ്യപങ്ക് വഹിച്ച യുവരാജ് സിംഗിനെ വില കുറച്ച് കാണിക്കുന്ന പ്രസ്താവനയുമായി ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്. യുവരാജ് അഞ്ചാം നമ്പറില്‍ നന്നായി കളിച്ചിട്ടുണ്ടെങ്കിലും ഇന്ന് ആ സ്ഥാനത്ത് യുവിയെക്കാള്‍ മികച്ചത് സുരേഷ് റെയ്‌നയാണ്. യുവിയേക്കാള്‍ മികവ് റെയ്നയ്ക്കാണെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

വെസ്‌റ്റ് ഇന്‍ഡീസിനെതിരെ സുരേഷ് റെയ്‌ന അനാവശ്യ ഷോട്ടിന് മുതിര്‍ന്ന്
പുറത്തായെങ്കിലും മറ്റു രാജ്യങ്ങളിലെ താരങ്ങളും അത്തരത്തില്‍ പുറത്താകുന്നുണ്ടെന്നും. എന്നാല്‍ അതൊന്നും ആരും കാണുന്നില്ലെന്നും ധോണി പറഞ്ഞു. നിരുത്തരവാദപരമായ ഷോട്ട് കളിച്ചാണ് റെയ്‌ന പുറത്തായതെന്ന വിവാദങ്ങള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :