അനുബന്ധ വാര്‍ത്തകള്‍
- അവസാന അവസരവും നഷ്ടമായി,2020ൽ സെഞ്ചുറികളില്ലാതെ കോലി
- ഇന്ത്യയെ എറിഞ്ഞിട്ട് ഓസീസ് പട,ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി
- ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി
- കാര്‍ഷിക നിയമം വരുമ്പോള്‍ താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം നുണ: പ്രധാനമന്ത്രി
- ഇന്ത്യൻ താരങ്ങൾ ക്രിസ്മസ് മൂഡിലാണ്, ഒരാഴ്ച്ച മുൻപേ സമ്മാനങ്ങൾ നൽകിതുടങ്ങി, ഇന്ത്യയുടെ മോശം ഫീൽഡിങ്ങിനെ വിമർശിച്ച് ഗവാസ്ക്കർ
ടീമിലെ 11 താരങ്ങളും രണ്ടക്കം കാണാതെ പുറത്താകുന്നത് ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം സംഭവം, നാണംകെട്ട് ടീം ഇന്ത്യ
ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മോശം സ്‌കോർ എന്ന നാണക്കേട് സ്വന്തമാക്കി ടീം ഇന്ത്യ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏഴാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് മത്സരത്തിൽ ഇന്ത്യ നേടിയത്.1954-55 സീസണിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് 27 ഓവറിൽ 26 റൺസിന് പുറത്തായതാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം.
അതേസമയം ടെസ്റ്റ്'ക്രിക്കറ്റിൽ ടീമിലെ പതിനൊന്ന് താരങ്ങളും രണ്ടക്കം കാണാതെ പുറത്താകുന്നത് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം സംഭവമാണ്.അന്ന് 7 റൺസുമായി ദക്ഷിണാഫ്രിക്കയുടെ ഹെർബി ടെയ്‌ലറായിരുന്നു ടോപ്സ്കോറർ. ഇന്ത്യൻ നിരയിലാകട്ടെ 9 റൺസുമായി മായങ്ക് അഗർവാളും.
മത്സരത്തിൽ വെറും 19 റൺസെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ 6 വിക്കറ്റുകൾ നഷ്ടമായത്.ആറ് നഷ്ടപ്പെടുന്നതിനിടെ ഇന്ത്യൻ ടീമിന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.1996ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡര്‍ബന്‍ ടെസ്റ്റില്‍ 25 റണ്‍സിനിടെ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തിയതായിരുന്നു ഇതിന്മുൻപത്തെ റക്കോർഡ്.