1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. kohli without century in 2020

അവസാന അവസരവും നഷ്ടമായി,2020ൽ സെഞ്ചുറികളില്ലാതെ കോലി

കോലി
ഒടുവിൽ 11 വർഷത്തിനിടെ ആദ്യമായി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വിരാട് കോലിയുടെ സെഞ്ചുറിയില്ലാതെ ഒരു വർഷം കടന്നുപോകുന്നു. ഈ വർഷം ഒമ്പത് ഏകദിനങ്ങളും 3 ടെസ്റ്റുകളും 10 ട്വൻറി ട്വൻറി മത്സരങ്ങളും ഇന്ത്യക്കായി കളിച്ചുവെങ്കിലും ഒരിക്കൽ പോലും സ്‌കോർ മൂന്നക്കം കടത്താൻ താരത്തിനായില്ല.89 റൺസാണ് കോലിയുടെ ഈ വർഷത്തെ ടോപ്സ്കോർ.
 
2020 കലണ്ടർ വർഷത്തിൽ കോലി അവസാനമായി കളിച്ച അഡലെയ്ഡ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 74 റൺസുമായി താരത്തിന് തിളങ്ങാനായെങ്കിലും രണ്ടാം ഇന്നിങ്സിൽ വെറും 4 റൺസിനായി താരം പുറത്തായത്.ഇതോടെ ഈ വർഷം സെഞ്ചുറി നേടാൻ സാധിക്കുന്ന അവസാനമത്സരവും താരത്തിന്ന് നഷ്ടമായി.
 
അതേസമയം കളിക്കാരൻ എന്ന നിലയിൽ മാത്രമല്ല നായകനെന്ന  കോലിക്ക് 2020 മോശം വർഷമാണ്.കോലിയുടെ കീഴിൽ അഞ്ച് ഏകദിനങ്ങളിലും 3  ടെസ്റ്റുകളിലും ഈ വർഷം ഇന്ത്യ പരാജയപ്പെട്ടു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ടീമിലെ 11 താരങ്ങളും രണ്ടക്കം കാണാതെ പുറത്താകുന്നത് ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം സംഭവം, നാണംകെട്ട് ടീം ഇന്ത്യ