റിഷഭ് ഇനി ധോണിയുടെ മുകളിൽ! വമ്പൻ റെക്കോഡിനരികെ

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ഡിസം‌ബര്‍ 2021 (22:03 IST)
ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിൻഗാമിയായി വന്ന താരമാണ് റിഷഭ് പന്ത്. തുടക്കക്കാലത്ത് കീപ്പിങ് പിഴവുകളുടെയും ബാറ്റിങ് പരാജയത്തിന്റെയും പേരിൽ വലിയ വിമർശനങ്ങൾക്ക് താരം പാത്രമായെങ്കിലും രണ്ടാം വരവിൽ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് താരം നടത്തിയത്.

ഇപ്പോഴിതാ സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍
ധോണിയുടെ തന്നെ വമ്പൻ റെക്കോഡ് തിരുത്താനൊരുങ്ങുകയാണ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 100 പേരെ പുറത്താക്കിയ ഇന്ത്യൻ കീപ്പറെന്ന റെക്കോർഡാണ് പരമ്പരയിൽ പന്തിനെ കാത്തിരിക്കുന്നത്.

36 ടെസ്റ്റിൽ നിന്നായിരുന്നു ധോണി ഈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ വെറും 26 ടെസ്റ്റുകളിൽ നിന്ന് 97 പേരെയാണ് താരം പുറത്താക്കിയത്. 3 പേരെ കൂടി പുറത്താക്കാനായാൽ 100 ഡിസ്‌മിസലുകൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി പന്ത് മാറും. നയൻ മോംഗിയ,സജിദ് കിർമാനി,മഹേന്ദ്ര സിങ് ധോണി,വൃധിമാൻ സാഹ എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :