Ind vs Eng, Ben stokes: ടീം തകർന്നോ ?, സ്റ്റോക്സുണ്ട് കൂടെ, ഒറ്റയാൻ പോരാട്ടവുമായി ബെൻ സ്റ്റോക്സ്, ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് പൊരുതുന്നു

Ben stokes
അഭിറാം മനോഹർ| Last Modified വ്യാഴം, 25 ജനുവരി 2024 (14:39 IST)
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. മത്സരത്തിന്റെ മൂന്ന് സെഷനുകള്‍ അവസാനിക്കുമ്പോള്‍ 215 റണ്‍സിന് 8 വിക്കറ്റ് നഷ്ടമായ നിലയിലാണ് ഇംഗ്ലണ്ട്. 43 റണ്‍സുമായി നായകന്‍ ബെന്‍ സ്‌റ്റോക്‌സും 7 റണ്‍സുമായി പേസര്‍ മാര്‍ക് വുഡുമാണ് ക്രീസിലുള്ളത്. നേരത്തെ ആദ്യം ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സാക്ക് ക്രൗളിയും ബെന്‍ ഡെക്കറ്റും ചേര്‍ന്ന് നല്‍കിയത്.

എന്നാല്‍ 55ന് 1 എന്ന നിലയില്‍ നിന്നും 60ന് 3 എന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ച്ചയെ നേരിട്ടു. തുടര്‍ന്നെത്തിയ ജോണി ബെയര്‍ സ്‌റ്റോയും കോ റൂട്ടും ചേര്‍ന്ന് ടീം സ്‌കോര്‍ 120ല്‍ എത്തിച്ചു. എന്നാല്‍ 155 റണ്‍സെത്തുന്നതിനിടെ 3 വിക്കറ്റുകള്‍ കൂടി ഇംഗ്ലണ്ടിന് നഷ്ടമായി. ജോണി ബെയര്‍ സ്‌റ്റോ 37 റണ്‍സും ജോ റൂട്ട് 29 റണ്‍സും നേടി മടങ്ങി.തുടര്‍ന്നെത്തിയവരില്‍ 23 റണ്‍സുമായി ടോം ഹാര്‍ട്ട്‌ലി മാത്രമാണ് ബെന്‍ സ്‌റ്റോക്‌സിന് പിന്തുണ നല്‍കിയത്. ഹാര്‍ട്ട്‌ലി 24 പന്തില്‍ 23 റണ്‍സ് നേടി.

ഇന്ത്യന്‍ ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജ മൂന്നും അശ്വിന്‍,അക്‌സര്‍ പട്ടേല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി.ജസ്പ്രീത് ബുമ്രയ്ക്കാണ് ഒരു വിക്കറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :