അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ഫെബ്രുവരി 2024 (13:39 IST)
india vs sa,Test series" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-01/05/full/1704443959-3122.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="576" />
Bumrah and Siraj
ഇംഗ്ലണ്ടിനെതിരായ അവസാന 3 ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ 2 ടെസ്റ്റുകളില്‍ നിന്നും വിട്ടുനിന്ന വിരാട് കോലി അടുത്ത 2 ടെസ്റ്റുകളിലെങ്കിലും കളിക്കില്ലെന്നാണ് സൂചന. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് മൂന്നാം മത്സരത്തില്‍ ടീം വിശ്രമം അനുവദിച്ചിട്ടുണ്ട്. അതേസമയം പരിക്ക് മൂലം രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്‌കോട്ടില്‍ ഫെബ്രുവരി 15നും റാഞ്ചിയില്‍ ഫെബ്രുവരി 23നും ധരംശാലയില്‍ മാര്‍ച്ച് ഏഴിനുമാണ് പരമ്പരയില്‍ ബാക്കിയുള്ള ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുക. കോലിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായിരുന്നു ബാക്കിയുള്ള 3 ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപനം ഇത്രയും വൈകിപ്പിച്ചത്. എന്നാല്‍ ഇനിയുള്ള 2 ടെസ്റ്റുകളിലും കളിക്കാനാവില്ലെന്നാണ് കോലി ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റിന് മാത്രമായി കോലിയെ ടീമില്‍ ഉള്‍പ്പെടുത്താനും സാധ്യത കുറവാണ്.