കൊവിഡിന്റെ തിരിച്ചുവരവിൽ വിറങ്ങലിച്ച് ഡൽഹി, ഒറ്റമാസത്തിൽ 2,300 മരണം

അഭിറാം മനോഹർ| Last Modified വ്യാഴം, 26 നവം‌ബര്‍ 2020 (17:43 IST)
രാജ്യതലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ സംഭവിച്ചത് 2,300 കൊവിഡ് മരണങ്ങൾ. ഒക്‌ടോബർ 28 മുതൽ 2364 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകൾ.

ഇന്നലെ മാത്രം 99 പേരാണ് ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഡൽഹിയിലെ കൊവിഡ് മരണസംഖ്യ 8,700 ആയി. കൊവിഡിന്റെ പുതിയ തരംഗം രൂക്ഷമണെന്നാണ് ആരോഗ്യരംഗത്തുള്ളവർ പറയുന്നത്. കൊവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്നതിൽ മലിനീകരണം കാലാവസ്ഥ എന്നിവയും അനുകൂലകാരണങ്ങളായി വിലയിരുത്തപ്പെടുന്നു.

അതേസമയം കൊവിഡ് മൂന്നാം തരംഗത്തിലെ കൊവിഡ് മരണങ്ങൾ വിലയിരുത്താൻ ഇന്നലെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വിദഗ്‌ധ സമിതിക്ക് രൂപം നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :