ഐസിസി ടെസ്റ്റ് റാങ്കിംഗ്: മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അജിങ്ക്യാ രഹാനെ എട്ടാം സ്ഥാനത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യാ രഹാനെ ഐസിസി ടെസ്റ്റ് ബാറ്റിംങ്ങ് റാങ്കിംഗില്‍ ആദ്യ പത്തിലെത്തി.

dubai, icc test ranking, ajinkya rahane, kohli, aswin, jadeja ദുബായ്,  ഐസിസി ടെസ്റ്റ് റാങ്കിംഗ്, അജിങ്ക്യാ രഹാനെ, കൊഹ്ലി, അശ്വിന്‍, ജഡേജ
ദുബായ്| സജിത്ത്| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (09:28 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യാ രഹാനെ ഐസിസി ടെസ്റ്റ് ബാറ്റിംങ്ങ് റാങ്കിംഗില്‍ ആദ്യ പത്തിലെത്തി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രഹാനെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം എട്ടാം സ്ഥാനത്താണ്. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് രഹാനെയെ ഈ നേട്ടത്തിലെത്തിച്ചത്.

ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യവും രഹാനെയാണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ആണ് രണ്ടാം സ്ഥാനത്ത്. കെയ്ന്‍ വില്യാംസണ്‍, ഹാഷിം അംല, യൂനുസ് ഖാന്‍, ആദം വോജസ്, എ.ബി.ഡിവില്ലിയേഴ്സ്, റോസ് ടെയ്‌ലര്‍,അലിസ്റ്റര്‍ കുക്ക് എന്നിവരാണ് ആദ്യ പത്തിലുള്ളവര്‍.

അതേസമയം, പതിമൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‌ലി മൂന്ന് സ്ഥാനങ്ങള്‍ താഴോട്ടിറങ്ങി പതിനാറാം സ്ഥാനത്തായി. കൂടാതെ ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തും ആറാം സ്ഥാനത്തുമാണ്.

ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഡെയ്ല്‍ സ്റ്റെയിന്‍ മൂന്നാമതാണ്. സറ്റുവര്‍ട്ട് ബ്രോഡ്, യാസിര്‍ ഷാ, മിച്ചല്‍ സ്റ്റാര്‍ക്ക്, രങ്കണ ഹെറാത്ത്, ട്രെന്റ് ബോള്‍ട്ട്, ജോഷ് ഹേസല്‍വുഡ് തുടങ്ങിയവരാണ് ആദ്യ പത്തിലുളള ബൗളര്‍മാര്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :